ആരാകും ഓളപ്പരപ്പിലെ വേഗരാജാവ്? നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്

71മത് നെഹ്‌റു ട്രോഫി വള്ളംകളി പുന്നമടക്കായലില്‍ ഇന്ന് നടക്കും. ചുണ്ടന്‍ അടക്കം ഒന്‍പത് വിഭാഗങ്ങളിലായി 75 കളിവള്ളങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കും. ഉച്ചയ്ക്ക് 2 മണിയോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ വള്ളംകളി ഉദ്ഘാടനം ചെയ്യും. ഓളപ്പരപ്പിലെ ജലരാജാവ് ആരെന്നറിയാനുള്ള ആകാംഷയിലാണ് വള്ളംകളി പ്രേമികള്‍. ( Alappuzha all set for 71st Nehru Trophy Boat Race)
ചുണ്ടന്‍ വള്ളങ്ങള്‍ ആദ്യ തുഴയെറിയാന്‍ മണിക്കൂറുകള്‍ മാത്രമേ ബാക്കിയുള്ളൂ. അവസാനവട്ട ഒരുക്കത്തിലാണ് ആലപ്പുഴ. ആരാകും ഈ വര്‍ഷത്തെ ജലരാജാവ് എന്നതില്‍ ആരാധകര്‍ക്കിടയിലും ആവേശ പോരാണ് നടക്കുന്നത്. നെഹ്‌റു ട്രോഫിയില്‍ മുത്തമിടാന്‍ പുതിയ അവകാശികള്‍ ഉണ്ടാവുമോ എന്നതിലും ആകാംക്ഷ ഉയരുകയാണ്.
Read Also: ഓണക്കാല ചെലവ്; സർക്കാർ വീണ്ടും വായ്പയെടുക്കുന്നു
പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബും, കാരിച്ചാലും ആണ് കഴിഞ്ഞതവണ നെഹ്‌റു ട്രോഫി കിരീടം ഉയര്‍ത്തിയത്. മൂന്നു ലക്ഷത്തോളം ടിക്കറ്റുകള്‍ വിറ്റഴിച്ചതാണ് കണക്ക് കൂട്ടല്‍. പുന്നമടക്കായലില്‍ നെഹ്‌റു ട്രോഫി വള്ളംകളിയുടെ ആവേശത്തിരയിളക്കത്തിന് ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി.
Story Highlights : Alappuzha all set for 71st Nehru Trophy Boat Race
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here