Advertisement

നെഹ്റു ട്രോഫി വള്ളംകളി: പ്രാദേശിക അവധിയില്‍ നിന്ന് മാവേലിക്കര താലൂക്കിനെ ഒഴിവാക്കിയതില്‍ പ്രതിഷേധം

7 hours ago
Google News 2 minutes Read
nehru trophy

നെഹ്റു ട്രോഫിയുടെ ഭാഗമായുള്ള പ്രാദേശിക അവധിയില്‍ നിന്ന് മാവേലിക്കര താലൂക്കിനെ ഒഴിവാക്കിയതില്‍ പ്രതിഷേധം. മാവേലിക്കര താലൂക്കിനും അവധി പ്രഖ്യാപിക്കണമെന്ന് മാവേലിക്കര എംഎല്‍എ എംഎസ് അരുണ്‍കുമാര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.

നെഹ്റു ട്രോഫി ജലോത്സവം ആരംഭിച്ച കാലം മുതല്‍ അന്നേ ദിവസം ആലപ്പുഴ ജില്ലയ്ക്ക് പ്രാദേശിക അവധി പ്രഖ്യാപിക്കാറുണ്ട്. എന്നാല്‍ ഈ മാസം 12ാം തിയതി പൊതുഭരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് പ്രകാരം മാവേലിക്കര താലൂക്കിനെ ഒഴിവാക്കിയിരിക്കുകാണ്. ആലപ്പുഴ ജില്ലയുടെ ആകെ ആഘോഷമായ നെഹ്‌റു ട്രോഫി ജലോത്സവ ദിവസം ആലപ്പുഴ ജില്ലയ്ക്ക് ( മാവേലിക്കര താലൂക്ക് ഉള്‍പ്പടെ ) അവധി പ്രഖ്യാപിച്ച് പൊതുഭരണ വകുപ്പില്‍ നിന്നും ഉത്തരവ് ലഭ്യമാക്കണം – കത്തില്‍ എംഎല്‍എ വ്യക്തമാക്കി.

അതേസമയം, നെഹ്‌റു ട്രോഫി വളളംകളി കാണാന്‍ കെഎസ്ആര്‍ടിസി ബഡ്ജറ്റ് ടൂറിസം സെല്‍ വിവിധ ജില്ലകളില്‍ നിന്നുള്ള വള്ളംകളി പ്രേമികള്‍ക്ക് അവസരമൊരുക്കുന്നുണ്ട്. വളളം കളിയുടെ ആവേശം അനുഭവിച്ചറിയാന്‍ കെഎസ്ആര്‍ടിസിയില്‍ യാത്ര ചെയ്ത് ആലപ്പുഴ പുന്നമടക്കായലില്‍ നടക്കുന്ന കായല്‍ ജലോത്സവത്തിന് പങ്കെടുക്കാം.

Story Highlights : Nehru Trophy Boat Race: Protest over exclusion of Mavelikkara taluk from local holiday

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here