Advertisement

പ്രീമിയര്‍ ലീഗ്: സിറ്റിക്ക് രണ്ടാം തോല്‍വി; ആഴ്‌സനലിനെതിരെ ലിവര്‍പൂളിന് ഒരുഗോള്‍ ജയം

3 hours ago
Google News 1 minute Read
Brighton Man City

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഞായറാഴ്ച നടന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ 2-1 ബ്രൈറ്റണ്‍ പരാജയപ്പെടുത്തി. പുതിയ സീസണില്‍ സിറ്റിക്ക് തുടര്‍ച്ചയായ രണ്ടാം പരാജയമാണിത്. ആദ്യപകുതിയിലെ 34-ാം മിനിറ്റില്‍ നോര്‍വെ താരം എര്‍ലിംഗ് ഹാലാന്‍ഡ് ആണ് മത്സരത്തിലെ ആദ്യഗോള്‍ നേടിയത്. സിറ്റി ലീഡ് നേടിയെങ്കിലും 67-ാം മിനിറ്റില്‍ ഇംഗ്ലീഷ് താരം ജെയിംസ് ഫിലിപ് മില്‍നര്‍ പെനാല്‍റ്റികിക്ക് വലയിലെത്തിച്ച് മത്സരം സമനിലയിലാക്കി. ആദ്യ പകുതിയില്‍ ബ്രൈറ്റണ്‍ കെട്ടുറപ്പില്ലാതെ കളിക്കുമ്പോഴും സിറ്റിക്ക് സ്‌കോര്‍ വര്‍ധിപ്പിക്കാന്‍ ആയില്ല. 24-ാം മിനിറ്റില്‍ ഹാലന്‍ഡിന് ഗോള്‍ കണ്ടെത്താന്‍ മികച്ച അവസരം ലഭിച്ചെങ്കിലും പന്ത് പുറത്തേക്ക് പോയി. രണ്ടാം ഗോളടിക്കാനുള്ള സിറ്റിയുടെ ശ്രമങ്ങള്‍ തുടരുന്നതിനിടെ മാന്‍സിറ്റിയെ ഞെട്ടിച്ച് ബ്രൈറ്റണ്‍ രണ്ടാം ഗോള്‍ കണ്ടെത്തി. ജര്‍മ്മന്‍ താരം ബ്രജാന്‍ ഗ്രൂഡയായിരുന്നു ഇത്തവണ സ്‌കോറര്‍. അവസാന നിമിഷത്തില്‍ ഗോള്‍ നേടാനായതോടെ ബ്രൈറ്റണ്‍ താരങ്ങള്‍ കൂടുതല്‍ ഉണര്‍ന്നു. ഗോള്‍മുഖത്തേക്ക് നിരന്തരം ഇരച്ചെത്തിയ സിറ്റിയെ മികച്ച പ്രതിരോധമൊരുക്കി അടിയറവ് പറയിപ്പിക്കുകയായിരുന്നു ബ്രൈറ്റണ്‍.

Story Highlights: English Premier League matches

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here