എഫ്എ കപ്പ്: തോല്‍വിയില്‍ നിന്ന് ആശ്വാസ വിജയം നേടി മാഞ്ചസ്റ്റര്‍ സിറ്റി

എഫ്എ കപ്പില്‍ ഇംഗ്ലീഷ് ക്ലബ്ബ് ആയ ലെയ്ടണ്‍ ഓറിയന്റിനോട് 55 മിനിറ്റ് വരെ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം പൊരുതിക്കളിച്ച് വിജയം സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി. മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് സിറ്റി വിജയിച്ചത്. രണ്ടാംപകുതിയിലായിരുന്നു സിറ്റിയുടെ സമനില ഗോളും വിജയഗോളും പിറന്നത്. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം 2-1 വിജയിച്ചതോടെ സിറ്റി അഞ്ചാം റൗണ്ടിലേക്ക് മുന്നേറി.
മത്സരം തുടങ്ങി 16-ാം മിനിറ്റില്‍ നാടകീയമായിട്ടായിരുന്നു ആതിഥേയര്‍ ഞെട്ടിക്കുന്ന ലീഡ് സ്വന്തമാക്കിയത്. ഒരു വേഗത കുറഞ്ഞ പന്തിനെ പിന്തുടര്‍ന്ന് ജാമി ഡോണ്‍ലിയുടെ ലോംഗ് റേഞ്ച് ചിപ്പ്, പന്ത് ക്രോസ് ബാറില്‍ തട്ടി സിറ്റി ഗോള്‍കീപ്പര്‍ സ്റ്റെഫാന്‍ ഒര്‍ട്ടേഗ മൊറേനോയെ ബൗണ്‍സ് ചെയ്ത് ഗോള്‍ലൈന്‍ കടക്കുകയായിരുന്നു.
ആദ്യപകുതിയില്‍ സിറ്റിയെ വലക്കുന്ന നീക്കങ്ങളായിരുന്നു ലെയ്ടണ്‍ ഓറിയന്റ് താരങ്ങള്‍ നടത്തിയത്. അപ്രതീക്ഷിതമായി ലീഡ് എടുത്തതോടെ സിറ്റി ശരിക്കും പ്രതിരോധത്തിലേക്ക് കൂടി ഉള്‍വലിഞ്ഞു കളിക്കേണ്ടി വന്നു. വീണ്ടും ഗോള്‍ നേടാനുള്ള ലെയ്ടന്റെ നീക്കങ്ങളെ ചെറുക്കുന്നതിനിടെ സിറ്റി സമര്‍ദ്ദത്തിലാകുന്നതും കാണാനായി. സിറ്റിക്ക് ലീഡ് നേടാനുള്ള ഒരുമാത്രയിലെ അവസരം ഗുണ്ടോഗന്‍ നഷ്ടപ്പെടുത്തുന്നത് കണ്ടു. എന്നാല്‍ ഒന്നാം പകുതിക്ക് ശേഷം പെപ് ഗ്വാര്‍ഡിയോളയുടെ താരങ്ങള്‍ ക്രമേണ താളം കണ്ടെത്തുകയും മത്സരം തങ്ങളുടേതാക്കി മാറ്റുകയുമായിരുന്നു.
Story Highlights: Manchester City vs Leyton Orient in FA Cup
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here