Advertisement

പെഡ്രോയും എന്‍സോയും സ്‌കോര്‍ ചെയ്തു; ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്ക് രണ്ടാം ജയം

7 hours ago
Google News 2 minutes Read
Chelsea vs Fulham

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്ക് തുടര്‍ച്ചയായ രണ്ടാം ജയം. ഫുള്‍ഹാമുമായി ഇന്ന് നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് ചെല്‍സിയുടെ വിജയം. ആദ്യപകുതി അവസാനിക്കാന്‍ സെക്കന്റുകള്‍ മാത്രം ബാക്കിനില്‍ക്കെ എന്‍സോ ഫെര്‍ണാണ്ടസ് എടുത്ത് കോര്‍ണര്‍കിക്കില്‍ തലവെച്ച് ജോവോ പെഡ്രോയാണ് മനോഹരമായ ആദ്യഗോള്‍ നേടിയത്. രണ്ടാം പകുതിക്ക് പിരിയുമ്പോള്‍ ഒരു ഗോളിന് മുന്നിലായിരുന്ന ചെല്‍സിയുടെ ലീഡ് രണ്ടാംപകുതിയിലെ 56-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റികിക്ക് വലയിലെത്തിച്ച് അര്‍ജന്റീനിയന്‍ താരം എന്‍സോ ഫെര്‍ണാണ്ടസ് ഉയര്‍ത്തി. രണ്ട് മത്സരങ്ങളില്‍ നിന്നായി ഏഴ് ഗോളുകള്‍ നേടിയ ചെല്‍സി നിലവില്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്.

Story Highlights: Chelsea vs Fulham match in English Premier league

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here