രാജമാണിക്യത്തെ എറണാകുളം കളക്ടർ സ്ഥാനത്തുനിന്ന് മാറ്റി

പുതിയ കളക്ടർമാരെ നിയമിച്ചുകൊണ്ടും നിലവിലെ കളക്ടർമാർക്ക് സ്ഥാനമാറ്റം
നൽകിക്കൊണ്ടുമുള്ള ഉത്തരവ് ഇറങ്ങി. എറണാകുളം കളക്ടർ രാജമാണിക്യത്തെ തൽ സ്ഥാനത്തുനിന്ന് മാറ്റി വീണ മാധവനെ എറണാകുളം കളക്ടറായി നിയമിച്ചു. കോഴിക്കോട് പാലക്കാട് ജില്ലകലിലെ കളക്ടർമാരെ ഒഴിച്ച് മറ്റ് ജില്ലകളിലെ കളക്ടർമാർക്കാണ് സ്ഥാനമാറ്റം. ഇവർക്ക് പുതിയ തസ്തികകളിൽ നിയമിച്ചുകൊണ്ടുള്ള ഉത്തരവും ഇറങ്ങി.
പുതിയ ജില്ലാ കളക്ടർമാർ
തിരുവനന്തപുരം – എസ്. വെങ്കടേശപതി
കൊല്ലം – ടി. മിത്ര
പത്തനംതിട്ട – ആർ. ഗിരിജ
ആലപ്പുഴ – വീണാ മാധവൻ
കോട്ടയം – സി. എ. ലത
ഇടുക്കി – ജി.ആർ. ഗോപു
എറണാകുളം – കെ. മുഹമ്മദ് വൈ. സഫീറുള്ള
തൃശ്ശൂർ – എ. കൗശിഗൻ
മലപ്പുറം – എ. ഷൈന മോൾ
വയനാട് – ബി. എസ്. തിരുമേനി
കണ്ണൂർ – മിർമുഹമ്മദ് അലി
കാസർഗോഡ് – ജീവൻ ബാബു
പുതിയ നിയമനം
ബിജു പ്രഭാകർ കൃഷി ഡയറക്ടർ
എസ്. ഹരികിഷോർ കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ
എം. ജി. രാജമാണിക്യം കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ എം.ഡി.
എക്‌സൈസ് അഡീഷണൽ കമ്മീഷണറുടെ ചുമതലകൂടി
കേശവേന്ദ്ര കുമാർ നാഷണൽ ഹെൽത്ത് മിഷൻ ഡയറക്ടർ
ഫുഡ് സേഫ്റ്റി കമ്മീഷണർ, സോഷ്യൽ ജസ്റ്റിസ്സ് ഡയറക്ടർ എന്നീ ചുമതലകൾ കൂടി
പി. ബാലകിരൺ ഐ.ടി. മിഷൻ ഡയറക്ടർ
രജിസ്‌ട്രേഷൻ ഐ.ജി.യുടെ ചുമതലകൂടി ഉണ്ടാകും.