അങ്ങനെ മലയാളിക്ക് സ്വന്തം ജീവനെക്കാൾ വലുത് ലാപ്‌ടോപ്പും അച്ചാർകുപ്പിയുമെന്ന സത്യം ബിബിസിക്കാരുമറിഞ്ഞു!!ലാൻഡിംഗിനിടെ തീപിടിച്ച എമിറേറ്റ്‌സ് വിമാനത്തിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കുമ്പോൾ ലഗേജും ലാപ്‌ടോപ്പും തിരഞ്ഞ യാത്രക്കാരുടെ ശ്രമം ബിബിസിയിലും വാർത്തയായി.
വിമാനത്തിൽ തീ കത്തിപ്പടരുന്നതിനിടെ യാത്രക്കാർ നടത്തിയ പരാക്രമങ്ങളുടെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു.ഈ വീഡിയോ സഹിതമാണ് ബിബിസി വാർത്ത നല്കിയിരിക്കുന്നത്.ദുരന്തങ്ങളുടെ നടുവിൽ നിൽക്കുമ്പോൾ ജീവൻ മറന്ന് ലാപ്‌ടോപും ബാഗും തിരയുന്നത് മലയാളികൾ മാത്രമല്ലെന്നും വാർത്ത പറയുന്നു.കഴിഞ്ഞ വർഷം സെപ്തംബറിൽ ലാസ്വെഗാസിൽ ബ്രിട്ടീഷ് എയർവേസ് വിമാനത്തിന് തീപിടിച്ചപ്പോഴും യാത്രക്കാരുടെ പ്രതികരണം ഇതുപോലെയായിരുന്നു.2013ൽ സാൻഫ്രാൻസിസ്‌കോയിൽ വിമാനം ക്രാഷ് ലാൻഡ് ചെയ്തപ്പോഴും സ്ഥിതി സമാനമായിരുന്നുവെന്നും വാർത്തയിലുണ്ട്.https://www.facebook.com/24onlive/videos/1727433507508352/
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here