Advertisement

ബിബിസിക്ക് 3.44 കോടി പിഴ​ ചുമത്തി ഇഡി

February 21, 2025
1 minute Read
BBC india newsroom closed

ബിബിസിക്ക് പിഴ ചുമത്തി ഇ ഡി. 3. 44 കോടി രൂപയാണ് പിഴ. വിദേശ വിനിമയ ചട്ടം ലംഘിച്ചതിനാണ് പിഴ. മൂന്ന് ഡയറക്ടർമാർക്ക് 1. 15 കോടി രൂപ പിഴയും വിധിച്ചു.2021 ഒക്ടോബർ 15 മുതൽ പിഴയൊടുക്കുന്നത് വരെ പ്രതിദിനം 5000 രൂപ നൽകണമെന്നും നിർദ്ദേശം.

3,44,48,850 രൂപയാണ് ആകെ പിഴ ചുമത്തിയിരിക്കുന്നത്. കൂടാതെ ഫെമ നിയമത്തിന്റെ വ്യവസ്ഥകൾ ലംഘിച്ചതിന് 2021 ഒക്ടോബർ 15ന് ശേഷമുള്ള എല്ലാ ദിവസവും 5000 രൂപ പിഴയും നൽകണം. ഗൈൽസ് ആന്റണി ഹണ്ട്, ഇന്ദു ശേഖർ സിൻഹ, പോൾ മൈക്കൽ ഗിബ്ബൺസ് എന്ന മൂന്ന് ഡയറക്ടർമാർക്കാണ് 1,14,82,950 രൂപ വീതം പിഴ ചുമത്തിയിരിക്കുന്നത്.

2023 ആഗസ്റ്റ് നാലിന് ‘ബിബിസി വേൾഡ് സർവീസ് ഇന്ത്യ’യ്ക്കും മൂന്ന് ഡയറക്ടർമാർക്കും ഫിനാൻസ് മേധാവിക്കും വിവിധ ലംഘനങ്ങൾ ചൂണ്ടിക്കാട്ടി കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതിന് ശേഷമാണ് നടപടി ആരംഭിച്ചത്. 100 ശതമാനം വിദേശ നിക്ഷേപമുള്ള കമ്പനിയാണ് ബിബിസി ഡബ്ല്യുഎസ് ഇന്ത്യ. ഇത് 26 ശതമാനമായി കുറയ്ക്കാത്തത് നിയമങ്ങളുടെ ലംഘനമാണെന്ന് അധികൃതർ പറയുന്നു.

Story Highlights : ed imposes 3.44 crore fine on bbc india

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top