കനത്ത മഴ, മുംബെയിൽ ഗതാഗത സംവിധാനങ്ങൾ നിലച്ചു

മഴ കനത്തതോടെ മുംബെയിലെ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. വെള്ളക്കെട്ടുകൾ കാരണം ഗതാഗതം താറുമാറായി. മുംബൈ വിമാനത്താവളത്തിൽനിന്നുള്ള വിമാനങ്ങൾ റദ്ദ് ചെയ്തു.
മുംബെയിലേക്കുള്ള ട്രെയിൻ ഗതാഗതം സ്തംഭിച്ചു. മുംബൈ, ബാന്ദ്രയിലെ ലീലാവതി ആശുപത്രിക്ക് സമീപവും വെസ്റ്റേൺ എക്‌സ്പ്രസ് ഹൈവേ പ്രദേശത്തുമടക്കം നിരവധി കേന്ദ്രങ്ങളിൽ കനത്ത ട്രാഫിക് ബ്ലോക്കാണ് അനുഭവപ്പെടുന്നത്. ആവശ്യ സ്ഥലങ്ങളി ൽ രക്ഷാപ്രവർത്തനത്തിനായി ഉദ്യോഗസ്ഥരെ അയക്കണമെന്ന് താനെയിലെ തഹസീ ൽദാർ ഓഫീസ് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മഹാരാഷ്ട്രയിൽ വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പുണ്ട്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News