Advertisement

‘ബിജെപിയിൽ യുവത്വം തുളുമ്പുന്ന പുതിയ ടീം, വികസിത കേരളം സാക്ഷാത്കരിക്കുകയാണ് ലക്ഷ്യം’; എം ടി രമേശ്

6 hours ago
Google News 2 minutes Read

പുതിയ ടീം സമീകൃത ടീമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് ട്വന്റി ഫോറിനോട്. കഴിഞ്ഞകാലങ്ങളിൽ നന്നായി പെർഫോം ചെയ്ത ജില്ലാ അധ്യക്ഷൻമാർക്ക് പ്രമോഷൻ നൽകി. പാർട്ടിയിലേക്ക് പുതുതായി വന്നവർക്ക് അവസരം നൽകി. സാമുദായിക വിഭാഗങ്ങളെ പരിഗണിച്ചിട്ടുണ്ട്. നേതാക്കളെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കുന്നതൊക്കെ പതിവെന്നും എം ടി രമേശ് പറഞ്ഞു.

കഴിഞ്ഞ ടീമിന്റെ 50 ശതമാനം പേർ ഇപ്പോഴും നിലനിൽക്കുന്നു. പഴയതും പുതിയതുമായിട്ടുള്ള സമീകൃത ലിസ്റ്റ് ആണ് പുതിയത്. ബിജെപിയിൽ ജനറൽ സെക്രട്ടറിമാർ വൈസ് പ്രസിഡന്റുമാർ ആകാറുണ്ട്, തിരിച്ചും ആകാറുണ്ട്. പോസ്റ്റുകൾ മാറുമെങ്കിലും ഒരു ടീമാണ്. പുതിയ ആളുകൾക്ക് അവസരം നൽകുമ്പോൾ മറ്റു ചിലർക്ക് മറ്റു ചില ചുമതലകൾ നൽകുന്നതേയുള്ളൂ. നിലവിലെ മാറ്റങ്ങൾ പാർട്ടിയെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

സംഘടനാ രീതി പാർട്ടിക്കകത്ത് പ്രവർത്തിക്കുന്നവർക്ക് എല്ലാവർക്കും അറിയാം. ബിജെപിയിൽ ഭാരവാഹികൾ ആകാൻ കഴിയുന്നവർക്ക് പരിധിയുണ്ട്. പാർട്ടിയിൽ അസ്വാരസ്യം ഇല്ല. ചില ആളുകൾ പിന്നോട്ട് പോകുന്നതും ചിലർ മുന്നോട്ടുവരുന്നതും പാർട്ടിക്ക് അകത്തെ പ്രക്രിയയാണ്. ആർക്കെങ്കിലും അതൃപ്തിയോ ഭിന്നതയോ ഉള്ളതായി തൻറെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. അതിൻറെ ആവശ്യവുമില്ല. പാർട്ടി പ്രവർത്തനം വ്യക്തികേന്ദ്രീകൃതമല്ല. ഒരു ടീമിൻറെ ഭാഗമായി മുന്നോട്ടുപോകണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത്തവണത്തേത് യുവത്വം തുളുമ്പുന്ന ഭാരവാഹി പട്ടികയാണ്. മുൻ സംസ്ഥാന അധ്യക്ഷന്മാമാരുമായി കൂടിയാലോചന നടത്തിയിട്ടുണ്ടോയെന്ന ചോദ്യത്തിന് അത് തനിക്കറിയില്ലെന്നായിരുന്നു എം ടി രമേശിന്റെ മറുപടി. വികസിത കേരളം സാക്ഷാത്കരിക്കുകയാണ് പുതിയ ടീമിൻറെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Highlights : ‘Organizational changes won’t affect party functioning’, M.T. Ramesh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here