‘മുന്നണിയില്‍ പരിഗണനയില്ല’; സികെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി എന്‍ഡിഎ വിട്ടു

സികെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി ( ജെആര്‍പി) എന്‍ഡിഎ വിട്ടു. കോഴിക്കോട് ചേര്‍ന്ന സംസ്ഥാന കമ്മറ്റി യോഗത്തിലാണ് തീരുമാനം. മുന്നണിയില്‍ പരിഗണനയില്ലെന്ന് സികെ ജാനു വ്യക്തമാക്കി. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കാന്‍ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ തീരുമാനമായി.
നിലവില്‍ എന്‍ഡിഎ മുന്നണിയില്‍ പ്രവര്‍ത്തിക്കുന്ന ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി എന്‍ഡിഎ മുന്നണിയില്‍ നിന്നും വിട്ടു നില്‍ക്കാന്‍ തീരുമാനിച്ചു. തുടര്‍ന്ന് പാര്‍ട്ടി ശക്തമായി പ്രവര്‍ത്തനക്ഷമമാക്കുന്നതിനും ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് തയാറെടുപ്പികള്‍ തുടങ്ങുവാനും കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കി – സി കെ ജാനു വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.
Story Highlights : CK Janu’s party leaves NDA
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here