”ഇവളാണ് ഞങ്ങളുടെ കൺമണി”

 

ജൂലായ് 22നാണ് നടി മുക്തയ്ക്കും റിങ്കു ടോമിക്കും പെൺകുഞ്ഞ് പിറന്നത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നെന്ന വാർത്ത ഫേസ്ബുക്കിലൂടെ ആദ്യം അറിയിച്ചത് നടി കാവ്യാമാധവനായിരുന്നു. ഇപ്പോഴിതാ കുഞ്ഞിന്റെ ചിത്രം മുക്ത തന്റെ ഫേസ്ബുക്കിൽ ഷെയർ ചെയ്തിരിക്കുന്നു. ആശുപത്രിയിലായിരിക്കുമ്പോഴുള്ള ചിത്രമാണ് നടി ഷെയർ ചെയ്തിരിക്കുന്നത്.

2015 ആഗസ്ത് 30നായിരുന്നു റിങ്കുവും മുക്തയും വിവാഹിതരായത്. ലാൽ ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ മുക്ത വിവാഹശേഷം അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top