അവർ പറയുന്നതിങ്ങനെയൊക്കെയാണ്‌…

മുന്നണി വിടാനുള്ള കേരളാ കോൺഗ്രസ് തീരുമാനത്തോട് കോൺഗ്രസ് നേതാക്കളുടെ പ്രതികരണം….

 

”കെ.എം.മാണിയുടെ തീരുമാനം തികച്ചും അപഹാസ്യം. മുന്നണിയ്ക്കുള്ളിലെ അഭിപ്രായവ്യത്യാസങ്ങൾ അവിടെ പറയാമായിരുന്നു.” രമേശ് ചെന്നിത്തല

”കെ.എം.മാണിയുടെ തീരുമാനം നിർഭാഗ്യകരം.കോൺഗ്രസിൽ ഭിന്നതയുണ്ടാക്കാനുള്ള നടപടി വിലപ്പോവില്ല” ഉമ്മൻ ചാണ്ടി

”ആത്മാഭിമാനമുണ്ടെങ്കിൽ മാണി ഗ്രൂപ്പ് എംഎൽഎമാർ രാജി വയ്ക്കണം” പി പി തങ്കച്ചൻ

”കോൺഗ്രസിന്റെ ശുക്രദശ തുടങ്ങി. തദ്ദേശസ്ഥാപനങ്ങളിലും മാണി ഗ്രൂപ്പിന്റെ പിന്തുണ യുഡിഎഫിന് വേണ്ട”  ടി എൻ പ്രതാപൻ എംഎൽഎ

”യുഡിഎഫിനെ ദുർബലപ്പെടുത്തി എൽഡിഎഫിനെ സഹായിക്കാനുള്ള കെ.എം.മാണിയുടെ നീക്കം രാഷ്ട്രീയമര്യാദകേട്‌” വി ഡി സതീശൻ എംഎൽഎ

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top