”തല്ലുന്ന പോലീസിനെ സ്‌റ്റേറ്റിന് വേണ്ട”

pinarayi-vijayan

 

ജനങ്ങളെ തല്ലുന്ന പോലീസിനെ കേരളത്തിന് ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.നാടിന് ആവശ്യമുള്ളത് മര്യാദയുള്ള പോലീസിനെയാണ്.ലാത്തിയും തോക്കും ഉപയോഗിച്ചല്ല നാട്ടിൽ ക്രമസമാധാനം പാലിക്കേണ്ടത്.കൊളോണിയൽ രീതിയിലുള്ള മർദ്ദനമുറകളല്ല ജനം പോലീസിൽ നിന്ന് പ്രതീക്ഷിക്കുന്നത്.പോലീസിന്റെ പരിശീലന രീതികളിൽ സമഗ്രവും കാലോചിതവുമായ മാറ്റം വേണമെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top