കോട്ടയം മെഡിക്കല്‍ കോളജിലെ അപകടം: ‘ബിന്ദുവിന്റെ കുടുംബത്തിന് ഉചിതമായ സഹായം നല്‍കും’:മുഖ്യമന്ത്രി

കോട്ടയം മെഡിക്കല്‍ കോളജിലുണ്ടായതുപോലുള്ള ദൗര്‍ഭാഗ്യകരവും വേദനാജനകവുമായ അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള എല്ലാ മുന്‍കരുതലും സര്‍ക്കാര്‍ ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മരണപ്പെട്ട ബിന്ദുവിന്റെ കുടുംബാംഗങ്ങള്‍ക്ക് ഉചിതമായ സഹായം നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. .
കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കു ചേരുന്നതായും സര്‍ക്കാരിന്റെ സഹായങ്ങളും പിന്തുണയും അവര്‍ക്കുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ആരോഗ്യമേഖലയെ കൂടുതല്‍ കരുത്തോടെ സര്‍ക്കാര്‍ മുന്നോട്ടു കൊണ്ടുപോകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം, കോട്ടയം മെഡിക്കല്‍ കോളജ് അപകടം ദൗര്‍ഭാഗ്യകരമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പ്രതികരിച്ചു. മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖം എല്ലാവരെയും വേദനിപ്പിക്കുന്നതെന്നും അവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ സര്‍ക്കാര്‍ അടിയന്തരമായി നല്‍കണമെന്നും എംവി ഗോവിന്ദ?ന്‍ ആവശ്യപ്പെട്ടു. മന്ത്രിമാരായ വിണാ ജോര്‍ജിനും വിഎന്‍ വാസവനും എതിരെ കെട്ടിച്ചമച്ച പ്രചാരവേല നടക്കുന്നതായും എംവി ഗോവിന്ദന്‍ പറഞ്ഞു.
നാല് വര്‍ഷമായി ആവശ്യപ്പെടുന്നതാണ് രാജി. ആരും രാജി വെക്കാന്‍ പോകുന്നില്ലെന്ന് അദേഹം വ്യക്തമാക്കി. അപ്പോള്‍ കിട്ടിയ വിവരമാണ് മൈക്ക് നീട്ടിയപ്പോള്‍ മന്ത്രി വീണ പറഞ്ഞതെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. മാധ്യമങ്ങള്‍ വസ്തുതകള്‍ വസ്തുതകളായി പറയാന്‍ തയാറാകണമെന്ന് എംവി ഗോവിന്ദന്‍ ആവശ്യപ്പെട്ടു.
Story Highlights : Appropriate assistance will be provided to Bindu’s family said Chief Minister
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here