ചരിത്രം സാക്ഷി ദിപ ഫൈനലില്‍

റിയോ ഒളിമ്പിക്സ് ജിംനാസ്റ്റക്സില്‍ ഇന്ത്യയുടെ ദിപ കര്‍മാക്കര്‍ ഫൈനലില്‍ കടന്നു. ഇതോടെ ഈ വിഭാഗത്തില്‍ ഫൈനലില്‍ എത്തുന്ന ആദ്യത്തെ ഇന്ത്യന്‍ വനിതയെന്ന ചരിത്രവും ദിപയ്ക്ക് സ്വന്തം. ടേബിള്‍ വോള്‍ട്ടിലാണ് ദിപ ഫൈനലില്‍ എത്തിയത്. മൂന്നാം റൗണ്ടിലാണ് ദിപ ഇറങ്ങിയത്. അവസാന റൗണ്ടില്‍ എട്ടാം സ്ഥാനത്തേക്ക് ദിപ പിന്തള്ളപ്പെട്ടുവെങ്കിലും , ആദ്യ എട്ട് പേര്‍ക്കായിരുന്നു ഫൈനലില്‍ കയറാന്‍ യോഗ്യത ലഭിക്കുന്നത്. ഒാഗസ്റ്റ് 14 ന് രാത്രി 11.15 നാണ് ഫൈനല്‍ നടക്കുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top