ഹൈദരാബാദിൽ ഭീകരരും പോലീസും തമ്മിൽ ഏറ്റുമുട്ടൽ, 2 ഭീകരർ കൊല്ലപ്പെട്ടു

ഹൈദരാബാദിൽ ഭീകരരും എൻ.ഐ.എ യുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. ഒരു വീട്ടിൽ ഒളിവിൽ താമസിക്കുകയായിരുന്ന സംഘമാണ് പോലീസുമായി ഏറ്റുമുട്ടിയത്.

ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റി യൂണിയൻ എസ്.എഫ്.ഐ, ടി.എസ്.എഫ് ഡി.എസ്.യു സഖ്യത്തിന് സംശയം തോന്നി പോലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് വീട്ടിൽ പോലീസും എൻ.ഐ.എ യും റെയ്ഡിനെത്തിയപ്പോൾ അകത്ത് നിന്ന് ആക്രമണമുണ്ടായി.

തുടർന്ന് കൂടുതൽ ഫോഴ്‌സുമായി എത്തിയ എൻ.ഐ.എ സംഘം തിരിച്ച് ആക്രമിക്കാൻ തുടങ്ങി. ഭീകരർ താമസിച്ചിരുന്ന വീട് എൻ.ഐ.എയും പോലീസും വളഞ്ഞിട്ടുണ്ട് രണ്ട് ഭീകരരെ ഇതിനകം വധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top