‘എനിക്കൊരു സ്ത്രീയെന്ന പരിഗണന പോലും തന്നില്ല, ആ പൊലീസുകാരെ കസേരയില്‍ ഇരുത്തില്ലെന്ന് അന്നേ മനസിലുറപ്പിച്ചു’;പൊലീസ് ക്രൂരതയെക്കുറിച്ച് ആര്‍ ബിന്ദു

സ്വര്‍ണമാല മോഷ്ടിച്ചെന്ന കള്ളപ്പരാതിയെത്തുടര്‍ന്ന് പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ താന്‍ അനുഭവിച്ച ക്രൂരതകളെക്കുറിച്ച് വിവരിച്ച് തിരുവനന്തപുരം സ്വദേശിയായ ആര്‍ ബിന്ദു. ഒരു സ്ത്രീയെന്ന പരിഗണന പോലും തനിക്ക് പൊലീസുകാര്‍ തന്നില്ലെന്നും മാലയെടുത്തിട്ടില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും തന്നെയൊന്ന് കേള്‍ക്കാന്‍ പോലും തയ്യാറായില്ലെന്നും ബിന്ദു ട്വന്റിഫോറിനോട് പറഞ്ഞു. ഒരുപാട് കരഞ്ഞിട്ടുണ്ട്. ആ പൊലീസുകാരെ കസേരയില്‍ ഇരുത്തില്ലെന്ന് താന്‍ മനസിലുറപ്പിച്ചിട്ടുണ്ടെന്നും ബിന്ദു പറഞ്ഞു. ട്വന്റിഫോറിന്റെ സംവാദ പരിപാടിയായ എന്‍കൗണ്ടര്‍ പ്രൈമില്‍ പങ്കെടുത്തായിരുന്നു ബിന്ദുവിന്റെ പ്രതികരണം. (r bindu about police atrocity)
വെള്ളം ചോദിച്ചപ്പോള്‍ ടോയ്‌ലറ്റില്‍ നിന്ന് കുടിക്കാന്‍ പൊലീസുകാര്‍ പറഞ്ഞെന്നും താന്‍ വെള്ളം കുടിച്ചില്ലെന്നും ബിന്ദു ട്വന്റിഫോറിനോട് പറഞ്ഞു. മാല നഷ്ടപ്പെട്ട ആ വീട്ടില്‍ പോയി അന്വേഷിക്കാമെന്ന് പറഞ്ഞപ്പോള്‍ അവര്‍ സമ്മതിച്ചില്ല. മാല കിട്ടിയെന്ന് വീട്ടുകാര്‍ അറിയിച്ചതിന് ശേഷവും മക്കളെയോര്‍ത്ത് തത്ക്കാലം വെറുതെ വിടുന്നെന്നും ഇനി ഈ ഭാഗത്ത് കാണരുതെന്നും പൊലീസ് താക്കീത് ചെയ്തിട്ടാണ് തന്നെ മോചിപ്പിച്ചതെന്നും ബിന്ദു പറഞ്ഞു.
Read Also: സൂര്യയും മമിത ബൈജുവും ഒന്നിക്കുന്നു ; ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി
തിരുവനന്തപുരത്ത് സ്വര്‍ണ മാല മോഷ്ടിച്ചെന്നാരോപിച്ച് വീട്ടുടമ നല്‍കിയ പരാതിയിലാണ് പൊലീസ് ദളിത് യുവതിയെ കസ്റ്റഡിയിലെടുത്ത് മാനസികമായി പീഡിപ്പിച്ചത്. 20 മണിക്കൂര്‍ പൊലീസ് സ്റ്റേഷനില്‍ നിര്‍ത്തിയെന്നും കുടിവെള്ളം പോലും നല്‍കിയില്ലെന്നുമാണ് യുവതിയുടെ ആരോപണം. സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ ഇടപെടുകയും കേസ് ഡിവൈഎസ്പി അന്വേഷിക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്. പൊലീസ് പീഡനത്തിന് ഇരയായ വീട്ടുജോലിക്കാരിയുടെ മൊഴി വനിതാ അഭിഭാഷകയുടെ സാന്നിധ്യത്തിലെടുക്കണമെന്നും മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
Story Highlights : r bindu about police atrocity
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here