വിഗ്രഹം മണിയൻ ഷാഡോ പോലീസ് പിടിയിൽ

കുപ്രസിദ്ധ വിഗ്രഹം മോഷ്ടാവ് വിഗ്രഹം മണിയൻ ഷാഡോ പോലീസിന്റെ പിടിയിലായി. വിഗ്രഹം മണിയൻ അമ്പലം മണിയൻ എന്നീ വിളിപ്പേരുകളിൽ അറിയപ്പെടുന്ന 57കാരനായ മണിയൻ, കൂട്ടാളി 45 കാരനായ കുമാർ എന്നിവരെയാണ് തിരുവനന്തപുരം ഷാഡോ പോലീസ് അറെസ്റ്റ് ചെയ്തത്.

ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നതിൽ വിദഗ്ധനാണ് മണിയൻ. പതിനഞ്ചോളം മോഷണക്കേസുകളിൽ പ്രതിയാണ് ഇയാൾ.

മിണ്ണംകോട് ക്ഷേത്രത്തിൽനിന്ന് മോഷ്ടിച്ച മുഖച്ചാർത്ത് വിൽക്കാൻ ശ്രമിക്കുകയായിരുന്നു മണിയനും കൂട്ടാളി കുമാരനും അറസ്റ്റിലാകുന്നത്. മുഖച്ചാർത്ത് കുമാരന്റെ വീടിനടുത്തുള്ള പറമ്പിൽ കുഴിച്ചിട്ടിരിക്കുകയായിരുന്നു.

മണിയന്റെ കൂട്ടാളിയായ കുമാർ മറ്റ് മോഷ്ടാക്കളുമായി ചേർന്ന് കാർ വാടകയ്ക്ക് എടുത്ത് ഡ്രൈവറെ കൊലപ്പെടുത്തി കാർ തട്ടിയെടുത്തതുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top