നിങ്ങൾ ഉപയോഗിക്കുന്ന ആൻഡ്രോയിഡ് ഫോണിൽ സുരക്ഷാ ഭീഷണി ഉണ്ടോ

തൊണ്ണൂറ് കോടിയോളം ആൻഡ്രോയ്ഡ് ഫോണുകളിൽ ഗുരുതരമായ സുരക്ഷ ഭീഷണി ഉള്ളതായി റിപ്പോർട്ട്. ക്വാൽകം പ്രൊസസറിൽ പ്രവർത്തിക്കുന്ന് ആൻഡ്രോയിഡ് ഫോണുകളിലാണ് സുരക്ഷാ പിഴവ് കണ്ടെത്തിയിരിക്കുന്നത്.
പ്രശസ്ത സെക്യൂരിറ്റി കമ്പനി ചെക്ക് പോയിന്റ് സോഫ്റ്റ് വെയർ ടെക്‌നോളജീസ് അണ് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. ക്വാഡ് റൂട്ടറിലുള്ള പഴുതുകളിലൂടെ ഹാക്കർമാർക്ക് സ്മാർട്ട്‌ഫോൺ പ്രവർത്തനങ്ങളെ നിയന്ത്രിക്കാൻ കഴിയുമെന്നാണ് മുന്നറിയിപ്പ്.
ഹാക്കർമാർക്ക് ഒരാളുടെ ഫോൺ നിയന്ത്രിക്കാൻ എളുപ്പവഴിയാണ് ക്വാഡ്‌റൂട്ടർ ഒരുക്കുന്നത്. ഇതുവഴി ഒരു വ്യക്തിയുടെ ജിപിഎസ്, വിഡീയോ, ഓഡിയോ. കീലോഗിംങ്ങ് തുടങ്ങിയവ നിയന്ത്രിക്കാൻ സാധിക്കും.
ഈ പിഴവ് വഴി പ്രത്യേക മലീഷ്യസ് ആപ്പ് ഉപയോഗിച്ച് ക്വാഡ്‌റൂട്ടർ കണ്ടെത്താനും, അതുവഴി ഫോണിൽ കയറാനും ഹക്കർമാർക്ക് സഹായം നൽകും എന്നാണ് റിപ്പോർട്ട് പറയുന്നത്.
ഫോണിലെ വിവിധ ചിപ്പ് സെറ്റുകൾ തമ്മിലുള്ള കമ്യൂണിക്കേഷൻ ട്രാക്ക് ചെയ്യാൻ സാധിക്കുന്ന തരത്തിലുള്ള സെക്യൂരിറ്റി വെല്ലുവിളിയാണ് ഇപ്പോൾ നിലനിൽക്കുന്നത് എന്നും റിപ്പോർട്ടിലുണ്ട്. അതുകൊണ്ടുതന്നെ ആപ്പുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ അതീവ ശ്രദ്ധ പുലർത്തണമെന്ന് ചെക്ക് പോയിന്റ് നിർദേശിക്കുന്നു.
സാസംങ് ഗ്യാലക്‌സി എസ് 7, ഗ്യാലക്‌സി എസ്7 എഡ്ജ്, വൺപ്ലസ് 3, ഗൂഗിൾ നെക്‌സസ് 5എക്‌സ്, നെക്‌സസ് 6പി, എൽജി ജി4, എൽജി ജി5, എൽജി വി10, വൺപ്ലസ് വൺ, വൺപ്ലസ് 2, വൺപ്ലസ് 3 തുടങ്ങിയവയാണ് സുരക്ഷാപിഴവുള്ള പുതിയ സ്മാർട്ട്‌ഫോണുകളിൽ ചിലതാണ്.
അതീവ സുരക്ഷയുണ്ടെന്ന അവകാശപ്പെടുന്ന ബ്ലാക്ക്‌ഫോൺ 1, ബ്ലാക്ക്‌ഫോൺ 2 എന്നീ സ്മാർട്ട്‌ഫോണുകളിലും സുരക്ഷാ പിഴവ് ഉണ്ടായിട്ടുണ്ട്.
എങ്ങനെ ഹാക്കിങ് ഒഴിവാക്കാം
- പുതിയ ആൻഡ്രോയ്ഡ് അപ്‌ഡേറ്റ് ചെയ്യുന്നത് ഒഴിവാക്കുക
- എപികെ ഫയലുകൾ വഴി ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാതിരിക്കുക
- ആപ്പുകൾക്ക് പെർമിഷൻ നൽകും മുൻപ് അതിൻറെ വ്യവസ്ഥകൾ മനസിലാക്കുക
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here