ഇവരാണ് എടിഎം തട്ടിപ്പ് നടത്തിയത്

തിരുവനന്തപുരത്ത് എടിഎം കവര്‍ച്ച നടത്തി എന്ന് സംശയിക്കുന്ന വിദേശി കളുടെ ചിത്രങ്ങള്‍ പുറത്ത്. സ്മോക്ക് സെൻസർ പോലുള്ള ഉപകരണമാണ് ഇവര്‍ കവര്‍ച്ചയാക്കായി എടിഎമ്മുകളില്‍ സ്ഥാപിച്ചത്. കസാക്കിസ്ഥാന്‍ റഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള സംഘമാണ് തട്ടിപ്പിന് പിന്നില്‍. . വളരെ നാളുകള്‍ കൊണ്ടുള്ള ആസൂത്രിതമായ കവര്‍ച്ചയാണ് ഇതെന്നാണ് പോലീസ് പറയുന്നത്. കേസിന്റെ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. ഇവര്‍ മുബൈയിലേക്ക് തിരിച്ചിട്ടുണ്ട്. ഇതില്‍ സൈബര്‍ വിദഗ്ധരും ഉള്‍പ്പെടും. ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News