തിരുവനന്തപുരത്ത് എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; പരാതിയുമായി ബാങ്ക് അധികൃതര്‍

തിരുവനന്തപുരത്തെ കാനറാ ബാങ്ക് എടിഎമ്മില്‍ കവര്‍ച്ച ശ്രമമെന്ന് പരാതി. ബാങ്കിന്റെ പരാതിയില്‍ സിസി ടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പേരൂര്‍ക്കട പൊലീസ് അന്വേഷണം തുടങ്ങി. പണം നഷ്ടമായോ എന്ന് പരിശോധിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.
കുറവന്‍കോണത്ത് സ്ഥിതിചെയ്യുന്ന കാനറാ ബാങ്ക് എടിഎമ്മില്‍ ആണ് മോഷണ ശ്രമം നടന്നതായി ബാങ്ക് അധികൃതര്‍ തന്നെ പരാതി നല്‍കിയത്. മൂന്ന് ദിവസം മുന്‍പ് കവര്‍ച്ച ശ്രമം നടന്നെന്നാണ് പേരൂര്‍ക്കട പൊലീസിന് ലഭിച്ച പരാതി. എടിഎമ്മിലെ സിസി ടിവി ദൃശ്യം പൊലീസ് പരിശോധിച്ചു.
Read Also : പിറവത്ത് എടിഎം കവര്‍ച്ചാ ശ്രമം; അസ്സം സ്വദേശി പിടിയില്‍
എടിഎമ്മില്‍ ഒരാള്‍ പ്രവേശിക്കുന്നതും മെഷീന്റെ മുകള്‍ഭാഗം ഇളക്കി മാറ്റാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. എന്നാല്‍ മുഖം വ്യക്തമല്ല. പ്രാഥമിക പരിശോധനയില്‍ പണം നഷ്ടപ്പെട്ടിട്ടില്ല എന്നാണ് പൊലീസ് വിലയിരുത്തല്‍.
എടിഎമ്മില്‍ നടന്ന പണമിടപാടുകള്‍ സംബന്ധിച്ചുള്ള രേഖകള്‍ ബാങ്കില്‍ നിന്ന് ലഭിച്ച ശേഷം പണം നഷ്ടമായോ എന്ന് വ്യക്തത വരുമെന്ന് പേരൂര്‍ക്കട പൊലീസ് അറിയിച്ചു. നാല് വര്‍ഷം മുന്‍പ് തിരുവനന്തപുരത്ത് എസ്ബിഐ എടിഎം കേന്ദ്രീകരിച്ച് വിദേശികള്‍ പണം തട്ടിയിരുന്നു. ഇതിന് സമാനമാണോ കാനറാ ബാങ്ക് എടിഎമ്മിലെ തട്ടിപ്പ് ശ്രമമെന്ന് പരിശോധിക്കുന്നുണ്ട്. എടിഎം തട്ടിപ്പ് നടത്തുന്ന ഉത്തരേന്ത്യന്‍ സംഘത്തിന് സംഭവത്തില്‍ പങ്കുണ്ടോയെന്നും പൊലീസ് പരിശോധിച്ച് വരികയാണ്.
Story Highlights – atm robbery, tivandrum
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here