പിറവത്ത് എടിഎം കവര്‍ച്ചാ ശ്രമം; അസ്സം സ്വദേശി പിടിയില്‍

atm robbery

പിറവത്ത് എടിഎം പൊളിച്ച്  മോഷണശ്രമത്തിന് ശ്രമിച്ച അസ്സം സ്വദേശി പിടിയില്‍.ഇതരസംസ്ഥാന തൊഴിലാളി ആയ ബിലാദർ ഹുസൈൻ ആണ് പിടിയിലായത്.  പഞ്ചാബ് നാഷണൽ ബാങ്കിന്‍റെ എടിഎമ്മാണ് ഇയാള്‍ പൊളിക്കാൻ ശ്രമിച്ചത്. നാല് കൊല്ലമായി പിറവത്ത് താമസിച്ച് വരികയാണ് ഇയാള്‍. ഇയാളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ് . അന്യ സംസ്ഥാന എടിഎം കവർച്ചാ സംഘങ്ങളുമായി ഇയാൾക്ക് ബന്ധം ഇല്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top