Advertisement

‘തലാലിൻ്റെ സഹോദരന്റെ FBയിൽ കമന്റിട്ടും, ബന്ധുക്കളെ ഇൻ്റർവ്യൂ ചെയ്തും ഗ്രാമവാസികളെ ഇളക്കി വിടാൻ ശ്രമം’; നിമിഷ പ്രിയയുടെ മോചനം തടസപ്പെടുത്താൻ ശ്രമിച്ചയാൾക്കെതിരെ RJD പരാതി നൽകി

8 hours ago
Google News 1 minute Read

യമൻ ജയിലിൽ വധശിക്ഷ കാത്തുകഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായുള്ള ശ്രമങ്ങൾ തുടരുന്നതിനിടെ വിദ്വേഷ പ്രചരണം നടത്തുന്നതിനെതിരെ ഡിജിപിക്ക് പരാതി. വിദ്വേഷ പ്രചരണം നടത്തിയ വർക്കെതിരെ നടപടിയാവശ്യപ്പെട്ട് RJD ദേശയ കൗൺസിൽ അംഗം സലീം മടവൂർ ഡിജിപിക്ക് പരാതി നൽകി.

കൊല്ലപ്പെട്ട തലാൽ അബ്ദുൽ മഹ്ദിയുടെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദിയുടെ ഫേസ്ബുക്കിൽ കമൻ്റ് ബോക്സിൽ കമൻ്റ് ചെയ്തും തലാലിൻ്റെ ബന്ധുക്കളെ ഇൻ്റർവ്യു ചെയ്തും നിമിഷ പ്രിയയുടെ മോചനം തടസ്സപ്പെടുത്താൻ ശ്രമിച്ചു എന്നാണ് പരാതി. മുബാറക്ക് റാവുത്തർ എന്ന വ്യക്തി തലാലിന്റെ ഗ്രാമവാസികളെ ഇളക്കി വിടാൻ ശ്രമിച്ചു എന്നും പരാതിയിൽ വ്യക്തമാക്കുന്നു. പരാതി ലഭിച്ച ഡിജിപി മേൽനോട്ടസമിതിക്ക് നടപടി സ്വീകരിക്കാൻ വേണ്ടി കൈമാറി.

അതിനിടെ, നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട വിഷയത്തിൽ കാന്തപുരത്തിന്റെ പങ്ക് തള്ളി വിദേശകാര്യ മന്ത്രാലയം രം​ഗത്തെത്തി. ഇക്കാര്യത്തിൽ ഒരു വിവരവും ഇല്ലെന്നും വിദേശകാര്യ വക്താവ് രൺധീര്‌ ജയ്സ്വാൾ വ്യക്തമാക്കി. വധശിക്ഷ ഒഴിവാക്കാനുള്ള എല്ലാ ശ്രമവും തുടരുമെന്നും വിദേശകാര്യ വക്താവ് അറിയിച്ചു. ചില വിദേശരാജ്യങ്ങളുമായി ഇന്ത്യ ബന്ധപ്പെടുന്നുണ്ട്. കേന്ദ്രസർക്കാർ എല്ലാ ശ്രമവും നടത്തിയിരുന്നുവെന്നും നിയമസഹായവും നൽകിയിരുന്നുവെന്നും രൺധീർ ജയ്സ്വാൾ വിശദമാക്കി.

Story Highlights : rjd complaint nimisha priya release hate speech

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here