എടിഎം തട്ടിപ്പിന് പിന്നില്‍ വിദേശികള്‍. അന്വേഷണത്തിന് പ്രത്യേകസംഘം

ഇന്നലെ തിരുവനന്തപുരത്ത് നടന്ന എടിഎം കവര്‍ച്ചയ്ക്ക് പിന്നില്‍ രാജ്യാന്തര സംഘം. മൂന്ന് വിദേശികളാണ് കവര്‍ച്ച നടത്തിയതെന്ന് തെളിഞ്ഞിട്ടുണ്ട്. ഇവരുടെ വിവരങ്ങള്‍ പോലീസിന് ലഭിച്ചു. കവര്‍ച്ച നടത്തുന്ന ദൃശ്യങ്ങളും പോലീസിന് ലഭിച്ചു കസാക്കിസ്ഥാന്‍ റഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള സംഘമാണ് തട്ടിപ്പിന് പിന്നില്‍. .  വളരെ നാളുകള്‍ കൊണ്ടുള്ള ആസൂത്രിതമായ കവര്‍ച്ചയാണ് ഇതെന്നാണ് പോലീസ് പറയുന്നത്. കേസിന്റെ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. ഇവര്‍ മുബൈയിലേക്ക് തിരിച്ചിട്ടുണ്ട്.  ഇതില്‍ സൈബര്‍ വിദഗ്ധരും ഉള്‍പ്പെടും. ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല.

മ്യൂസിയം, വട്ടിയൂര്‍ക്കാവ്, പേരൂര്‍ക്കട സ്റ്റേഷനുകളിലായി 50ഓളം പേരാണ് പരാതി നല്‍കിയിരിക്കുന്നത്. എടിഎമ്മില്‍ ഇലക്ട്രോണിക് ഉപകരണം ഘടിപ്പിച്ച് പിന്‍ നമ്പര്‍ ചോര്‍ത്തി മോഷ്ടാക്കള്‍ തട്ടിയെടുത്തത് ലക്ഷങ്ങളാണ്. പണം പിന്‍വലിക്കപ്പെട്ടതായി അറിയിച്ച് മൊബൈലില്‍ മെസേജ് വന്നപ്പോഴാണ് അക്കൗണ്ട് ഉടമകള്‍ പണം അപഹരിക്കപ്പെട്ട വിവരം അറിയുന്നത്. ഞായറാഴ്ച ഉച്ചയോടെയാണ് അക്കൗണ്ടുകളില്‍ നിന്ന് പണം നഷ്ടപ്പെട്ടത്. ആറോളം ബ്രാഞ്ചുകളില്‍ നിന്ന് പരാതി ലഭിച്ചിട്ടുണ്ട്.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, ഫെഡറല്‍ ബാങ്ക് എന്നിവയുടെ എടിഎമ്മുകളില്‍ നിന്നാണ് തട്ടിപ്പ് നടന്നിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top