ജ്യോതിരാദിത്യ സിന്ധ്യയുടെ കാറിടിച്ച് ആലപ്പുഴയിൽ ഒരാൾ മരിച്ചു

കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ സഞ്ചരിച്ച കാറിടിച്ച് ആലപ്പുഴയിൽ ഒരാൾ മരിച്ചു. പുതിയകാവ് ഉണ്ണിക്കണ്ടത്തിൽ ശശിധരൻ (72) ആണ് മരിച്ചത്. ബുധനാഴ്ച 11.30 ഓടെ ചേർത്തലക്കടുത്താണ് സംഭവം.

കേരള സന്ദർശനത്തിനെത്തിയ ജോതിരാദിത്യസിന്ധ്യ കൊച്ചിയിൽ നിന്ന് ആലപ്പുഴയിലേക്ക് സഞ്ചരിക്കവെയാണ് അപകടമുണ്ടായത്. കാറിടിച്ച് ഗുരുതമായി പരിക്കേറ്റ ശശിധരനെ ചേർത്തല കെ.വി.എം ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ പട്ടണകാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top