എടിഎം മോഷണക്കേസിലെ കൂട്ടുപ്രതിയെ കൊന്നത് പിടിക്കപ്പെടുമെന്ന ഭയത്തിൽ

 

കാക്കനാട് സിൻഡിക്കേറ്റ് ബാങ്കിന്റെ എടിഎമ്മിൽ കവർച്ച നടത്താൻ ശ്രമിച്ച രണ്ടുപേരിലൊരാൾ കൊല്ലപ്പെട്ട സംഭവം കൂട്ടുപ്രതിയുടെ ആസൂത്രിത കൊലപാതകമെന്ന് പോലീസ്. കൂട്ടുപ്രതിയായ ഇമ്രാനെ കൊലപ്പെടുത്തിയത് പിടിക്കപ്പെടുമെന്ന ഭയത്തിലാണെന്ന് അറസ്റ്റിലായ അൻസാർ മൊഴി നൽകി. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

പ്രതികൾ ഏഴ് തവണ സമാന മോഷണത്തിന് ശ്രമിച്ചിരുന്നതായും അൻസാർ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇടപ്പളളി, പാലാരിവട്ടം, നോർത്ത്, സെൻട്രൽ പൊലീസ് സ്റ്റേഷൻ പരിധികളിലെ എടിമ്മുകളിലായിരുന്നു കവർച്ചാ ശ്രമം. പക്ഷേ എല്ലാം പരാജയപ്പെട്ടു.

കൂട്ടുപ്രതിയായ മുഹമ്മദ് ഇമ്രാനുമായി പിടിക്കപ്പെടുമെന്ന തിനെ ചൊല്ലി വാക്കുതർക്കമുണ്ടായി. ഒടുവിൽ കൈവശമുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തിയെന്നും മൃതദേഹം ചാക്കിൽക്കെട്ടി ലോഡ്ജ് മുറിയിൽ സൂക്ഷിച്ചെന്നും ഇമ്രാൻ പോലീസിനോട് സമ്മതിച്ചു. മൃതദേഹം ചാക്കിൽകെട്ടി കായലിലൊഴുക്കാൻ പദ്ധതിയിട്ടിരുന്നെന്നും ഇയാൾ മൊഴി നൽകിയിട്ടുണ്ട്.

കഴിഞ്ഞ ആറാം തീയതി പുലർച്ചെയോടെയാണ് വാഴക്കാലയിലുള്ള സിൻഡിക്കേറ്റ് ബാങ്കിന്റെ എടിഎമ്മിൽ മോഷണശ്രമം നടന്നത്. മോഷണം നടത്താൻ ശ്രമിച്ചവരെ സിസിടിവി ദൃശ്യങ്ങളിലൂടെ പൊലീസിന് തിരിച്ചറിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതികളെന്ന് സംശയിക്കുന്ന ഇമ്രാന്റെ ദുരൂഹ മരണം.

രണ്ട് യുവാക്കളാണ് എടിഎമ്മിനുള്ളിൽ കടന്ന് മോഷണം നടത്താൻ ശ്രമിച്ചത്. ഹെൽമറ്റ് ധരിച്ചാണ് ഒരാൾ എടിഎം കൗണ്ടറിൽ പ്രവേശിച്ചത്. പിന്നീട് കൈയിൽ കരുതിയിരുന്ന സ്‌പ്രേ സിസിടിവി ക്യാമറകൾക്ക് നേരെ അടിച്ച് സിസിടിവിയിൽ ദൃശ്യങ്ങൾ ലഭിക്കില്ലെന്ന് ഉറപ്പുവരുത്തി. ആദ്യ മൂന്ന് സിസിടിവി ക്യാമറകളിലും യുവാവ് സ്‌പ്രേ ചെയ്‌തെങ്കിലും നാലാമത്തെ സിസിടിവി ക്യാമറ ഇയാളുടെ ശ്രദ്ധയിൽ പെട്ടിരുന്നില്ല. തുടർന്ന് പുറത്തുപോയ ഇയാൾ ക്യാമറ അഴിച്ചുവെച്ച് സുഹൃത്തിനൊപ്പം എടിഎമ്മിൽ എത്തുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top