വിദ്യാർത്ഥികളോട് മോശമായി പെരുമാറിയോ, സവാരി ഗിരി ഗിരി

വിദ്യാാർത്ഥികളോട് മോശമായി പെരുമാറിയാൽ ബസ്സുകളുടെ പെർമിറ്റ് റദ്ദാക്കുമെന്ന് കോഴിക്കോട് കളക്ടർ എൻ പ്രശാന്ത്. വിദ്യാർത്ഥികളെ ബസ്സിൽ കയറ്റാതിരിക്കുക, കയറുന്ന വിദ്യർത്ഥികളുടെ എണ്ണം പരിമിതപ്പെടുത്തുക, ഭാഗം വെക്കുക, മറ്റുള്ളവർ കയറുന്നതു വരെ അവരെ പുറത്ത് നിർത്തുക, ഇരിക്കാൻ അനുവദിക്കാതിരിക്കുക, മറ്റുള്ളവർക്കായി സീറ്റിൽ നിന്ന് എഴുന്നേൽപ്പിക്കുക, മോശമായി സംസാരിക്കുക, വഴിയിൽ ഇറക്കിവിടുക തുടങ്ങിയ രീതിയിൽ ബസ് ജീവനക്കാർ വിവേചനപരമായി വിദ്യാർത്ഥികളോട് പെരുമാറുന്നത് ശ്രദ്ധയിൽ പെട്ടാൽ ബസ്സിന്റെ പെർമിറ്റ് റദ്ദാക്കും. കുറ്റക്കാരായ ജീവനക്കാർക്കെതിരേ കർശനമായ നിയമനടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് കളക്ടർ മുന്നറിയിപ്പ് നൽകി.
വിദ്യാർത്ഥികൾക്ക് മാന്യവും സുഖകരവുമായ ബസ് യാത്ര ഒരുക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന സവാരി ഗിരി പദ്ധതിയുടെ അവലോകന യോഗത്തിലാണ് ബസ്സുടമകൾക്ക് ഈ മുന്നറിയിപ്പ് നൽകിയത്.
വിദ്യാർഥികൾക്കു നേരെ ബസ് ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടാവുന്ന അതിക്രമങ്ങളെക്കുറിച്ച് നിരവധി പരാതികളുണ്ട്.
കോഴിക്കോട് ബസ് സ്റ്റാന്റിൽ നിന്ന് പുറപ്പെടുന്ന ദീർഘദൂര ബസ്സുകളിൽ സമീപ സ്ഥലങ്ങളിലേക്ക് പോകുന്ന വിദ്യാർഥികൾ ആദ്യമേ കയറിയിരിക്കുന്നത് ഒഴിവാക്കി വിദ്യാർത്ഥികൾ സഹകരിക്കുമെന്നും മറ്റെവിടെയും വിദ്യാർഥികളെ ഇന്റർവ്യൂ ചെയ്ത് കാത്ത് നിർത്തി കയറ്റുന്ന രീതി അനുവദിക്കില്ലെന്നും യോഗത്തിൽ തീരമാനമായി. ഇത്തരം നടപടികൾ അധികൃതരുടെ ശ്രദ്ധയിൽ കൊണ്ട് വന്നാൽ ആവശ്യമായ നടപടി സ്വീകരിക്കും.
വിദ്യാർഥികളുൾപ്പെടെയുള്ളവരോട് മാന്യമായി പെരുമാറുന്നുവെന്ന് ഉറപ്പുവരുത്താൻ ബസ്സുടമകൾക്ക് ബാധ്യതയുണ്ട്. ഒരു ബസ്സിൽ നിന്ന് അച്ചടക്ക ലംഘനത്തിന് പുറത്താക്കപ്പെട്ട ജോലിക്കാരെ മറ്റൊരു ബസ്സിൽ ജോലിക്കുനിർത്തുന്നത് ഒഴിവാക്കണം. ബസ്സുകളുടെ മത്സര ഓട്ടം, അപകടകരമായ ഡ്രൈവിംഗ് തുടങ്ങിയ നിയമലംഘനങ്ങൾക്കെതിരേയും കർശന നടപടികളെടുക്കാൻ പോലീസ്, ആർ.ടി.ഒ ഉദ്യോഗസ്ഥർക്ക് കളക്ടർ നിർദേശം നൽകി.
യോഗത്തിൽ സിറ്റി പോലിസ് കമ്മീഷണർ ഉമ ബെഹ്‌റ, കോഴിക്കോട് ആർ.ടി.ഒ സി.ജെ പോൾസൺ, വടകര ആർ.ടി.ഒ വിനേഷ് ടി.സി, ബസ് ഉടമകളുടെ സംഘടനാ പ്രതിനിധികൾ, വിദ്യാർഥി സംഘടനാ പ്രതിനിധികൾ തുടങ്ങിയ
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here