ഫൊക്കാന സ്ഥാപക പ്രസിഡന്റ് ഡോ. എം അനിരുദ്ധന്‍ അന്തരിച്ചു

അമേരിക്കന്‍ മലയാളികളുടെ കൂട്ടായ്മയായ ഫൊക്കാനയുടെ പ്രഥമ പ്രസിഡന്റായിരുന്ന ഡോ. എം അനിരുദ്ധന്‍ അന്തരിച്ചു. അമേരിക്കയിലെ അറിയപ്പെടുന്ന ബിസിനസുകാരന്‍ കൂടിയായ ഡോ എം അനിരുദ്ധന്‍ നോര്‍ക്ക ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്നു. മൂന്ന് തവണ ഫെക്കാന പ്രസിഡന്റായി സേവനമനുഷ്ടിച്ചിട്ടുണ്ട്.
ഓച്ചിറ സ്വദേശിയായ അനിരുദ്ധന്‍ കൊല്ലം എസ്.എന്‍. കോളജില്‍ നിന്നാണ് എം.എസ്.സി ചെയ്തത്. 1973-ല്‍ രസതന്ത്രത്തില്‍ ഗവേഷണത്തിനായാണ് അമേരിക്കയിലേക്ക് പോയത്. തുടര്‍ന്ന് ലോകത്തിലെ ഏറ്റവും വലിയ പോഷകാഹാര ഉത്പാദകരായ സാന്‍ഡോസിന്റെ ഗവേഷണവിഭാഗം തലവനായി 10 വര്‍ഷം തുടര്‍ന്നു. കുട്ടികള്‍ക്കായുള്ള പോഷകങ്ങള്‍ വികസിപ്പിച്ചെടുക്കുന്നതില്‍ ഏറെ വര്‍ഷം ഗവേഷണം നടത്തി. പിന്നീടാണ് സ്വന്തമായി വ്യവസായ ശൃംഖല വികസിപ്പിച്ചെടുക്കുന്നത്. സാന്‍ഡോസിന് വേണ്ടി, അമേരിക്കയിലെ ആദ്യത്തെ സ്‌പോര്‍ട്സ് ന്യൂട്രീഷ്യന്‍ ഉത്പന്നം ഐസോ സ്റ്റാര്‍ വികസിപ്പിച്ചെടുത്തത് അനിരുദ്ധന്‍ അടങ്ങുന്ന സംഘമായിരുന്നു.
1983ലാണ് അമേരിക്കയിലെ മലയാളി കൂട്ടായ്മയായ ഫൊക്കാനയ്ക്ക് രൂപം നല്‍കിയത്. രണ്ട് പതിറ്റാണ്ടോളം നേതൃനിരയില്‍ തുടര്‍ന്നു.
ഗവേഷണ,ഉത്പാദന രംഗത്തും പ്രവാസി ഇന്ത്യക്കാരുടെ സാമൂഹികക്ഷേമത്തിനും നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് അനിരുദ്ധന് പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. പ്രവാസി ഭാരതീയ പുരസ്‌കാരം നല്‍കി കേന്ദ്ര സര്‍ക്കാരും ഡോ. എം അനിരുദ്ധനെ ആദരിച്ചിട്ടുണ്ട്.
Story Highlights : Dr. M Anirudhan passes away
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here