നാളെ മുതൽ സെൽഫി ഇല്ല

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് രാജ്യത്തെ ദേശീയ സ്മാരകങ്ങൾക്ക് മുമ്പിൽ നിന്നുള്ള സെൽഫികൾ കേന്ദ്ര ടൂറിസം മന്ത്രാലയം നിരോധിച്ചു. ഇതു സംബന്ധിച്ച് സംസ്ഥാന സർക്കാരുകൾക്ക് മന്ത്രാലയം നിർദേശം നൽകി. ഓഗസ്റ്റ് 12 മുതൽ18 വരെയുള്ള ആറു ദിവസങ്ങളിലാണ് സെൽഫി എടുക്കുന്നതിൽനിന്ന് ആളുകളെ വിലക്കുന്നത്.
ലോക വ്യാപകമായി തീവ്രവാദ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യുന്ന പശ്ചാത്തലത്തിലാണ് ദേശീയ സ്മാരകങ്ങൾക്ക് മുന്നിൽ നിന്നുള്ള സെൽഫികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ദേശീയ സുരക്ഷ മുൻ നിർത്തിയാണ് നടപടി.
വിനോദ സഞ്ചാരികളുടെ പേരിൽ രാജ്യസുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്ന രീതിയിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് സെൽഫികൾക്ക് നിയന്ത്രണമേർപ്പെടുത്തിയിരിക്കുന്നത്.
ദേശീയ സ്മാരകങ്ങൾ സന്ദർശിക്കാനെത്തുന്ന വിനോദ സഞ്ചാരികൾക്ക് നിയന്ത്രണമേർപ്പെടുത്താനും ടൂറിസം മന്ത്രാലയം പുരാവസ്തു വകുപ്പിനുൾപ്പടെ നിർദ്ദേശം നൽകിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here