Advertisement

ഗസയിലേക്ക് ഇസ്രയേൽ സേന ടാങ്കറുകളുമായി ഇരച്ചുകയറി; 150 ഓളം പേർ കൊല്ലപ്പെട്ടു

3 hours ago
Google News 1 minute Read

ഗസയിലേക്ക് ഇസ്രയേൽ സേന ടാങ്കറുകളുമായി ഇരച്ചുകയറി. 150 ഓളം പേർ കൊല്ലപ്പെട്ടു. ഖത്തറിൽ ഇസ്രയേൽ-ഹമാസ് വെടിനിർത്തൽ ചർച്ച നടക്കുകയാണ്. ഇസ്രയേലിനെതിരെ ആക്രമണ ഭീഷണിയുമായി ഹൂതികൾ വീണ്ടും രംഗത്തുവന്നു.

ഗാസയുടെ വടക്കും തെക്കും സേനയെ ഇറക്കിയുള്ള ആക്രമണം ഇസ്രയേൽ നടത്തുന്നത്. കഴിഞ്ഞ ഒരാഴ്ച മാത്രം 464 പലസ്തീൻകാർ കൊല്ലപ്പെട്ടു. വടക്കൻ ഗാസയിലെ ആശുപത്രികളെല്ലാം പ്രവർത്തനം നിലച്ച അവസ്ഥയിലാണ്. ആകെയുണ്ടായിരുന്ന ഇന്തൊനീഷ്യൻ ഹോസ്പിറ്റലും കഴിഞ്ഞ ദിവസങ്ങളിലെ ഇസ്രയേൽ ആക്രമണത്തോടെ പ്രവർത്തനം അവസാനിപ്പിച്ചു.

ഹമാസ്‌ ബന്ദികളാക്കിയവരെ മോചിപ്പിക്കാനായുള്ള സമ്മർദം ശക്തമാക്കാൻ ലക്ഷ്യമിട്ടാണ്‌ ഇസ്രയേൽ ആക്രമണം. ഇസ്രയേൽ ഉപരോധം നിലനിൽക്കുന്നതിനാൽ 20 ലക്ഷത്തിലധികം ആളുകൾ പാർക്കുന്ന ഗാസയിലേക്ക്‌ ഭക്ഷണമോ വെള്ളമോ ഇന്ധനമോ മറ്റ്‌ അവശ്യസാധനങ്ങളോ എത്തുന്നില്ല. 2023 ഒക്‌ടോബർ ഏഴിനുശേഷം ഗാസയിൽ 53,339 പേരാണ്‌ കൊല്ലപ്പെട്ടത്‌.

Story Highlights : Israeli forces kill 151 in Gaza

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here