‘തച്ചങ്കരി ജയന്തി’ ആഘോഷം പുലിവാല് പിടിച്ചു !

‘പ്രിയ സഹപ്രവർത്തകരെ , ഇന്ന് എന്റെ ജന്മദിനമാണ് … ‘
സർക്കാർ മുദ്രയുള്ള ലെറ്റർ പാഡിൽ ആദ്യമായി സ്വന്തം ജന്മദിനം സഹപ്രവർത്തകരെ അറിയിച്ച റെക്കോർഡിട്ട ഉദ്യോഗസ്ഥൻ പക്ഷെ പുലിവാല് പിടിച്ചു.
തന്റെ പിറന്നാൾ ദിവസം കേക്ക് മുറിച്ച് ആഘോഷിക്കാൻ മോട്ടോർ വാഹന വകുപ്പിലെ ജീവനക്കാരോടു സർക്കുലറിലൂടെ ആവശ്യപ്പെട്ട കമ്മിഷണർ ടോമിൻ ജെ. തച്ചങ്കരിയാണ് ഔദ്യോഗിക നൂലാമാലകളിൽ പെട്ടിരിക്കുന്നത്. സർക്കാർ ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ടത്തിനു വിരുദ്ധമായി പ്രവർത്തിച്ച കമ്മിഷണർക്കെതിരെ നടപടി ഭീഷണി ഉയരുന്നു.
ഔദ്യോഗിക ലെറ്റർ പാഡിൽ നൽകിയ കുറിപ്പിനെ കുറിച്ച് അന്വേഷിക്കുമെന്ന് വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു.
തച്ചങ്കരിയുടെ പിറന്നാൾ അറിയിപ്പ് കുറിപ്പടി കിട്ടിയതോടെ ജീവനക്കാർ ആഘോഷം സംഘടിപ്പിക്കാൻ ഓട്ടം തുടങ്ങി. സംസ്ഥാനത്തെ ആർ ടി ഒ ഓഫീസുകളിൽ കമ്മിഷണറുടെ ജന്മദിനം ആഘോഷിച്ചു. മധുരം വിതരണം ചെയ്തു. കേക്ക് മുറിക്കലും ലഡു വിതരണവും നടന്നു. എറണാകുളത്തെ ആർ.ടി.ഓഫീസ് ജീവനക്കാർക്കൊപ്പം സ്റ്റേജ് കെട്ടി തച്ചങ്കരി കേക്ക് മുറിച്ചു.
ഇതാണ് ആ കത്ത് –
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here