ലാവ്‌ലിൻ കേസ് പരിഗണിക്കുന്നത് ഒരു മാസത്തേക്ക് നീട്ടി

എസ് എൻ സി ലാവ്‌ലിൻ കേസ് പരിഗണിക്കുന്നത് ഹൈക്കോടതി ഒരു മാസത്തേക്ക് നീട്ടി. സിബിഐ നൽകിയ അപേക്ഷ പരിഗണിച്ചാണ് കേസ് അടുത്ത മാസത്തേക്ക് മാറ്റി വെച്ചത്. കേസിൽ അഡീഷണൽ സോളിസിറ്റർ ജനറലിന് ഹാജരാകാനുള്ള സമയമാണ് അപേക്ഷയിൽ സിബിഐ ആവശ്യപ്പെട്ടത്.
മുഖ്യ.മന്ത്രി പിണറായി വിജയൻ ്ടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരെ സിബിഐ സമർപ്പിച്ച പബുനപരിശോധനാ ഹരജി പരിഗമിക്കുകയായിരുന്നു ഹൈക്കോടതി. വിചാരണക്കോടതി വിധി റദ്ദാക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
കേസ് പഠിക്കാൻ സമയം വേണമെന്ന് സിബിഐ ആവശ്യപ്പെട്ടിരുന്നു. കേസ് നേരത്തേ പരിഗണിക്കണമെന്ന മുൻ യുഡിഎഫ് സർക്കാരിന്റെ ആവശ്യം ഹൈക്കോടതി നേരത്തേ തള്ളിയിരുന്നു.
എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെട്ട കേസ് കോടതിയുടെ പരിഗണനയിൽ വരുന്നത് ആദ്യമായാണ്. മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി അഡ്വ. എംക െദാമോദരൻ ഹൈക്കോടതിയിൽ ഹാജരായി.
പന്നിയാർ, ചെങ്കുളം, പള്ളിവാസൽ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്.എൻ.സി ലാവ്‌ലിൻ കമ്പനിയുമായി ഉണ്ടാക്കിയ 374.5 കോടിയുടെ കരാർ വൈദ്യുതി ബോർഡിനും സർക്കാരിനും കോടികളുടെ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here