Advertisement

‘പിൻഗാമിയെ തീരുമാനിക്കാനുള്ള അധികാരം ദലൈലാമക്കില്ല, ബുദ്ധ പുനർജന്മ സമ്പ്രദായം 700 വർഷം പഴക്കമുള്ളത്’; ചൈന

17 hours ago
Google News 2 minutes Read

പിൻഗാമിയെ നിശ്ചയിക്കാൻ ദലൈലാമയെ അനുവദിക്കില്ലെന്ന് ആവർത്തിച്ച് ചൈന.
പിൻഗാമിയെ തീരുമാനിക്കാൻ ദലൈലാമക്ക് അധികാരമില്ലെന്നും 700 വർഷത്തെ പാരമ്പര്യത്തെ വ്യക്തിപരമാക്കാനാവില്ലെന്നും ഇന്ത്യയിലെ ചൈനീസ് അംബാസിഡർ സു ഫെയ് ഹോങ് വ്യക്തമാക്കി. 14 -ാം ദലൈലാമയും ആ പാരമ്പര്യത്തിന്റെ ഭാഗമാണ്. പുനർജന്മം ആരംഭിക്കുന്നതും അവസാനിക്കുന്നതും ദലൈലാമയിലല്ല.പുനര്‍ജന്മ സമ്പ്രദായം തുടരണമോ നിർത്തലാക്കണമോ എന്നതും ദലൈലാമയ്ക്ക് തീരുമാനിക്കാൻ കഴിയില്ലെന്നും ചൈനീസ് അംബാസിഡർ വ്യക്തമാക്കി.

130 വയസ് വരെ ജീവിക്കാൻ ആ​ഗ്രഹിക്കുന്നുവെന്നും അതിനു ശേഷമാവും പിന്തുടർച്ചാവകാശിയെ പ്രഖ്യാപിക്കുകയെന്നും ദലൈലാമ വ്യക്തമാക്കിയിരുന്നു. എന്നാൽ ചൈനീസ് നിയമങ്ങള്‍ക്ക് വിധേയനായിട്ടായിരിക്കും പിൻഗാമി നിയമിക്കപ്പെടുക എന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ചൈന.

ടിബറ്റിന് പുറത്ത് നിന്നുള്ള ആളാകാനുള്ള സാധ്യതയിലേക്കും ലാമ വിരല്‍ ചൂണ്ടിയിരുന്നു. മറ്റാര്‍ക്കും ഇക്കാര്യത്തില്‍ ഇടപെടാന്‍ അധികാരമില്ലെന്ന് ദലൈലാമ വ്യക്തമാക്കിയതോടെ അവകാശവാദവുമായി ചൈന എത്തുകയായിരുന്നു. എന്നാൽ ഇന്ത്യ ദലൈലാമക്ക് ഒപ്പമാണ്. ലൈലാമയെടുക്കുന്ന ഏത് തീരുമാനത്തിനൊപ്പവും രാജ്യം നില്‍ക്കുമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു വ്യക്തമാക്കി.

Story Highlights : Dalai Lama cannot decide on reincarnation, says China

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here