ഷാറൂഖ് ഖാനെ വിമാനത്താവളത്തില്‍ തടഞ്ഞു വച്ചു
ബോളിവുഡ് താരം ഷാരൂഖ് ഖാനെ ലോസ് ആഞ്ച് ലസ് വിമാനത്താവളത്തിൽ തടഞ്ഞുവെച്ചു. സുരക്ഷ പരിശോധനയുടെ ഭാഗമായാണ് താരത്തിന്റെ യാത്ര തടഞ്ഞത്. എമിഗ്രേഷൻ വിഭാഗം ഉദ്യോഗസ്ഥരാണ് പരിശോധനയുടെ പിന്നില്‍. ഷാറൂഖ് തന്നെയാണ് ഈ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്.
“സുരക്ഷയുടെ ഭാഗമായ നടപടികളെ ബഹുമാനിക്കുന്നുണ്ട്. എന്നാൽ, യാത്ര തടസപ്പെടുത്തുന്ന വിധം തടഞ്ഞുവെക്കുന്നതിൽ കടുത്ത നിരാശയുണ്ട് ” എന്നാണ് ഷാറൂഖിന്റെ ട്വീറ്റ്.
മുമ്പ് 2009ലും 2012 യു.എസ് സന്ദർശനത്തിനിടെ ഷാരൂഖ് ഖാനെ ന്യൂയോർക്ക് വിമാനത്താവളത്തിലെ എമിഗ്രേഷൻ ഉദ്യോഗസ്ഥർ രണ്ടു മണിക്കൂർ തടഞ്ഞുവെച്ചിരുന്നു. അന്ന് സംഭവം വംശീയമായ കാരണങ്ങളാലാണെന്ന് അന്ന് ആരോപണം ഉയർന്നിരുന്നു.
I fully understand & respect security with the way the world is, but to be detained at US immigration every damn time really really sucks.
— Shah Rukh Khan (@iamsrk) August 12, 2016
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here