തായ്‌ലന്റിൽ സ്‌ഫോടന പരമ്പര, നാല് മരണം

തായ് ലൻഡിൽ വിനോദ സഞ്ചാര കേന്ദ്രങ്ങളടക്കം എട്ടിടത്ത് സ്‌ഫോടനം. സ്‌ഫോടന പരമ്പരയിൽ നാല് പേർ കൊല്ലപ്പെട്ടു. 41 പേർക്ക് പരിക്കേറ്റു.

വിനോദ സഞ്ചാര നഗരമായ ഹുവാഹിന്നിലും തെക്കൻ പ്രവിശ്യകളിലുമാണ് സ്‌ഫോടനങ്ങളുണ്ടായത്. ഹുവാഹിന്നിലെ ക്ലോക്ക് ടവറിലുണ്ടായ ഇരട്ട സ്‌ഫോടനത്തിൽ ഒരാൾ കൊല്ലപ്പെടുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

വിനോദ സഞ്ചാര ദ്വീപായ ഫുക്കെറ്റ്, സുറാത് താനി, തെക്കൻ ത്രാങ്ക്, നകോൺ ശ്രീതമരാത്ത്, ഫങ് നായിലുമാണ് സ്‌ഫോടനങ്ങൾ നടന്നത്. ത്രാങ്കിൽ ആറു പേർക്കും സുറാത് താനിയിൽ നാലു പേർക്കും ഫുക്കെറ്റിൽ ഒരാൾക്കും പരിക്കേറ്റിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top