”പോലീസിന് ഇത്ര സ്പീഡുണ്ടാകുമെന്ന് കരുതിയില്ല”- ഗബ്രിയേൽ പറയുന്നു

എടിഎം കവർച്ചയ്ക്കിടെ സംഭവിച്ച രണ്ട് അബദ്ധങ്ങളാണ് തട്ടിപ്പ് നടന്ന എടിഎം പോലീസ് കണ്ടെത്താനും താൻ അറസ്റ്റിലാകാനും കാരണമെന്ന് മരിയൻ ഗബ്രിയേൽ. ചോദ്യംചെയ്യലിനിടെയാണ് ഗബ്രിയേലിന്റെ വെളിപ്പെടുത്തൽ.
കൃത്യം നടത്തുന്നതിനിടെ രണ്ട് അബദ്ധങ്ങൾ താൻ ചെയ്തു.
- ആൽത്തറയിലെ എടിഎം മുറിയിൽ സ്ഥാപിച്ച ക്യാമറയും റൗട്ടറും തിരിച്ചെടുത്തില്ല.
- പോലീസ് വളരെവേഗം പുറകെയെത്തില്ലെന്ന വിശ്വാസത്തിൽ രണ്ടുനാൾ കൂടി മുംബൈയിൽ തങ്ങാൻ തീരുമാനിച്ചു.
സംഘാംഗങ്ങളുടെ നിർദേശമനുസരിച്ച് പ്രവർത്തിച്ചു എന്നല്ലാതെ തട്ടിപ്പിന്റെ സാങ്കേതികവിദ്യയെക്കുറിച്ച് തനിക്ക് വലിയ അറിവില്ലെന്ന നിലപാടിലാണ് ഗബ്രിയേൽ.താൻ അറസ്റ്റിലായതിനു ശേഷവും മുംബൈയിൽ നിന്ന് പണം വലിക്കുന്നയാളുടെ വിളിപ്പേര് മാത്രമേ തനിക്കറിയൂ എന്നും ഇയാൾ പറയുന്നു.
മുഖം മറയ്ക്കാതെ തട്ടിപ്പ് നടത്തിയതും ക്യാമറയും റൗട്ടറും തിരികെയെടുക്കാഞ്ഞതുമാണ് തട്ടിപ്പിനെക്കുറിച്ച് വേഗം അറിയാനും പ്രതികളിലേക്ക് എത്താനും സഹായകമായതെന്ന് പോലീസും സമ്മതിക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here