അസ്ലം വധം; കൊലയാളികൾ സഞ്ചരിച്ച കാർ കണ്ടെത്തി

കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട യൂത്ത് ലീഗ് പ്രവർത്തകൻ അസ്ലമിന്റെ കൊലയാളികൾ സഞ്ചരിച്ച ഇന്നോവ കാർ കണ്ടെത്തി. മുൻവശം തകർന്ന നിലയിൽ വടകര സഹകരണ ആശുപത്രിക്ക് സമീപത്ത് നിന്നാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കാർ കണ്ടെത്തിയത്. കാറിൽ നിന്ന് കൊലയാളികളുടെ വസ്ത്രങ്ങളും മദ്യക്കുപ്പിയും പോലീസിന് ലഭിച്ചിട്ടുണ്ട്.
KL13 Z, 9091 എന്ന നമ്പറിലുള്ള കാറാണ് കണ്ടെത്തിയത്. കാറിന്റെ ആർ.സി ഉടമയെ പോലീസ് നേരത്തെ തിരിച്ചറിഞ്ഞിരുന്നു. ഇയാൾ കോഴിക്കോട് ബേപ്പൂർ സ്വദേശിയാണ്. രണ്ടുവർഷം മുൻപ് വാഹനം മറിച്ചുവിറ്റെന്ന് ഇയാൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. വിറ്റതിന് ശേഷം ആറോളം പേർക്ക് വാഹനം കൈമാറിയതായാണ് സൂചന. വെള്ളിയാഴ്ചയാണ് അസ്‌ലം കൊല്ലപ്പെട്ടത്. അസ്ലമിന്റെ കൂടെയുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കളാണ് സംഭവത്തിന്റെ ദൃക്‌സാക്ഷികൾ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here