”നോക്കിയാൽ കണ്ണുകുത്തിപ്പൊട്ടിക്കുമെന്നല്ല,ജയിലിലടയ്ക്കുമെന്ന് പറയൂ”

”കൂടുതലൊന്നും വേണ്ട,വെറും പതിന്നാല് സെക്കൻഡ് നോക്കിയാൽ മതി,പോലീസ് കേസ് പിറകെ വരും.” ഏതെങ്കിലും പെൺകുട്ടിയെ നോക്കുന്ന കാര്യമാണ് ഡിജിപി ഋഷിരാജ് സിംഗ് സൂചിപ്പിച്ചിരിക്കുന്നത്.14 സെക്കൻഡ് തന്നെ ആരെങ്കിലും നോക്കിനിന്നതായി പെൺകുട്ടി പരാതി നല്കിയാൽ പോലീസ് കേസെടുത്ത് ആ വ്യക്തിയെ ജയിലിലടയ്ക്കുമെന്നാണ് ഋഷിരാജ് സിംഗ് പറഞ്ഞത്.ഇങ്ങനെയൊരു നിയമമുണ്ടെന്നും അത് ഉപയോഗപ്പെടുത്തിയാൽ പല അതിക്രമങ്ങളും തടയാനാവും എന്നുമാണ് അദ്ദേഹം പെൺകുട്ടികൾക്കായി നല്കിയ സന്ദേശം.ചാർട്ടേഡ് അക്കൗണ്ടൻസി വിദ്യാർഥികൾ സംഘടിപ്പിച്ച സാംസ്‌കാരിക കൂട്ടായ്മയിൽ സംസാരിക്കുകയായിരുന്നു ഡിജിപി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top