ഓണം വരവായ്,ഓണച്ചിത്രങ്ങളും…..

ഉത്സവസീസണാണ് വരുന്നത്. തിയേറ്ററുകളിൽ ഇനി തിരക്കോട് തിരക്കാവും. ഓണം അടിച്ചുപൊളിക്കാനായ് തിയേറ്ററുകളിലെത്താൻ ഓണം റിലീസ് ചിത്രങ്ങൾ തയ്യാറായിക്കഴിഞ്ഞു.
മോഹൻലാലിന്റെ രണ്ട് സൂപ്പർ റിലീസുകളാണ് ഓണത്തിനെത്തുക.പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഒപ്പം,തെലുങ്ക് ചിത്രം ജനതാ ഗാരേജ് എന്നിവ. ജനതാ ഗാരേജ് മലയാളം പതിപ്പാണ് കേരളത്തിലെ തിയേറ്ററുകളിലെത്തുക. ജൂനിയർ എൻടിആറും ഉണ്ണിമുകുന്ദനുമാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.സെപ്തംബർ രണ്ടിനാണ് റിലീസ്.
വിക്രം നായകനായ സയൻസ് ഫിക്ഷൻ ബിഗ് ബജറ്റ് ചിത്രം ഇരുമുഗൻ സെപ്തംബർ രണ്ടിനാണ് എത്തുക. നയൻതാരയും നിത്യാ മേനോനുമാണ് നായികമാർ. വിക്രം ഡബിൾ റോളുകളിലെത്തുന്ന ഈ ആനന്ദ് ശങ്കർ ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് സിനിമാ ലോകം കാത്തിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here