Advertisement

ഇങ്ങനെയാണ് നദിയാ കൊമനേച്ചിമാരും ദിപാ കർമാക്കർമാരും ഉണ്ടാവുന്നത്!!

August 17, 2016
Google News 1 minute Read

 

ദിപാ കർമാക്കറുടെ ചിരത്രനേട്ടത്തിന്റെ അഭിമാനമുഹൂർത്തങ്ങൾ അവസാനിച്ചിട്ടില്ല ഇനിയും. ജിംനാസ്റ്റിക്‌സിൽ ആദ്യമായി പങ്കെടുത്ത ഇന്ത്യൻ താരം ഫൈനലിൽ നാലാം സ്ഥാന്തതായിപ്പോയെങ്കിലും ആ തോൽവിക്ക് വിജയത്തെക്കാൾ മധുരമുണ്ടെന്ന് തന്നെ പറയേണ്ടി വരും. പരിശീലനത്തിന് യാതൊരു സൗകര്യങ്ങളും ഇല്ലാത്ത ഒരിടത്തു നിന്ന് ആ ഉയരത്തിലെത്തിയ ദിപയെ ഇന്ത്യയുടെ നദിയ കൊമനേച്ചി തന്നെയാണ്. ഓർമ്മയില്ലേ നദിയ കൊമനേച്ചി എന്ന 14 കാരിയെ. 1976ലെ മ്യൂണിക് ഒളിമ്പിക്‌സിൽ ജിംനാസ്റ്റിക്‌സിൽ കവിത വിരിയിച്ച ആ സുന്ദരിക്കുട്ടി.

ഓരോ ഒളിമ്പിക്‌സിലും ലോകം ഉറ്റുനോക്കാറുണ്ട് ജിംനാസ്റ്റിക്‌സിലെ താരം ആരായിരിക്കുമെന്ന്. എത്രയോ വർഷങ്ങളായി തുടരുന്ന പരിശീലനമാവും ഓരോ പ്രതിഭയെയും ഒളിമ്പിക്‌സ് വരെ എത്തിക്കുന്നത്. ഇതാ കണ്ടു നോക്കൂ ഈ വീഡിയോ. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് നദിയാ കൊമനേച്ചിമാരും ദിപാ കർമാക്കർമാരും വളർന്നുവരുന്നുണ്ട്. ഇവരെയൊക്കെ നാമറിയണമെങ്കിൽ ഇനിയും ഒരുപാട് ഒളിമ്പിക്‌സുകൾ കഴിയേണ്ടി വരുമെന്ന് മാത്രം!!

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here