നജ്മ ഹെപ്തുള്ള മണിപ്പൂർ ഗവർണറാകും

മുൻ കേന്ദ്രമന്ത്രി നജ്മ ഹെപ്തുള്ള മണിപ്പൂർ ഗവർണറാകും. മണിപ്പൂരിന്റെ 18ആമത് ഗവർണറായാണ് നജ്മ അധികാരമേൽക്കുക.

ഈ വർഷം ജൂലൈ 12 ന് നജ്മ കേന്ദ്രമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. 75 വയസ്സ് പൂർത്തിയാക്കിയ സാഹചര്യത്തിലായിരുന്നു രാജി. മണിപ്പൂർ 2017 ഫെബ്രുവരിയിൽ തെരഞ്ഞെടുപ്പിനെ നേരിടാനിരിക്കെയാണ് തീരുമാനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top