ബിരുദ ദാന ചടങ്ങിൽനിന്ന് കറുത്ത ഗൗൺ ഔട്ട്

കറുത്ത ഗൗണിനോടും തൊപ്പിയോടും വിടപറഞ്ഞ് ഹൈദരാബാദ് ഐഐടി ബിരുദ ദാന ചടങ്ങ്. ഇത്തവണത്തെ ചടങ്ങ് വിദ്യാർത്ഥികൾ സമർപ്പിക്കുന്നത് ഇവിടുത്തെ പ്രാദേശിക നെയ്ത്തുകാർക്ക്.

ബിരുദ ദാന ചടങ്ങിന് വിദ്യാർത്ഥികൾ എത്തിയതാകട്ടെ തെലങ്കാനയിലെ പൂച്ചാമ്പള്ളിയിൽതന്നെ നിർമ്മിച്ച വെള്ള കുർത്തയും സാരിയും പൈജാമയും ധരിച്ച് ഷാളുമണിഞ്ഞാണ്.

ഈ പുത്തൻ പരീക്ഷണത്തിന് പിന്നിൽ ഐഐടിയിലെ ഡിസൈൻ വിഭാഗം തലവൻ പ്രഫ. ദീപക് മാത്യുവാണ്. ഇത് വിദ്യാർത്ഥികളും അധികൃതരും അംഗീകരിച്ചതോടെ ആവശ്യമായ നെയ്ത്ത് വസ്ത്രങ്ങൾക്ക് പ്രാദേശിക നെയ്ത്തുകാർക്ക് ക്വട്ടേഷൻ കൊടുക്കുകയായിരുന്നു.

ബിരുദ ദാന ചടങ്ങിനൊപ്പം പ്രാദേശിക നെയ്ത്ത് തൊഴിലാളികളെ സഹായിക്കുക എന്നതാണ് ലക്ഷ്യമെന്നും ഐഐടി അധികൃതർ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top