സ്വർണമോ വെള്ളിയോ അറിയാം നിമിഷങ്ങൾക്കുള്ളിൽ

ഇന്ത്യയുടെ അഭിമാനമായ പി വി സിന്ധു ഇന്ന് ഫൈനൽ പോരാട്ടത്തിനിറങ്ങും. ഫൈനലിൽ സ്‌പെയിനിന്റെ കരോലിന മാരിനുമായാണ് സിന്ധു മത്സരിക്കുന്നത്. ലോക ഒന്നാം നമ്പർ താരമാണ് കരോലിന.

ഇന്ത്യൻ സമയം വൈകീട്ട് 6.55നാണ് മത്സരം. വെറും മിനുട്ടുകൾ മാത്രം അവശേഷിക്കെ ഇന്ത്യയിലെ 130 കോടി ജനങ്ങളും ആകാംഷയോടെയും പ്രാർത്ഥനയോടെയുമാണ് മത്‌ലരം കാത്തിരിക്കുന്നത്. സ്വർണം അല്ലെങ്കിൽ വെള്ളി എന്ന് ഉറപ്പിടച്ചതിനാൽ രണ്ടാമതൊരു മെഡൽ ഇന്ത്യയ്ക്ക് സ്വന്തം.

അനായാസമായ ഫിനിഷുകളും തളരാതെ പിടിച്ചു നിന്നുള്ള പോരാട്ടവീര്യവും ആണ് സിന്ധുവിന് വിജയം സമ്മാനിച്ചത്. ഈ പോരാട്ട വീര്യം ഫൈനലിലും ഉണ്ടാകുമെന്നാണ് രാജ്യം പ്രതീക്ഷിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top