കാക്കനാട് ജില്ലാ ജയിലിൽ സംഘർഷം; ഡെപ്യൂട്ടി പ്രിസൺ ഓഫീസറെ ഓഫീസിൽ കയറി ചവിട്ടി; വിചാരണ തടവുകാരനെതിരെ കേസ്

കാക്കനാട് ജില്ലാ ജയിലിൽ സംഘർഷം. ഡെപ്യൂട്ടി പ്രിസൺ ഓഫീസറെ ആക്രമിച്ചു. വിചാരണ തടവുകാരനായ ചേരാനല്ലൂർ സ്വദേശി നിതിനെതിരെ ഇൻഫോപാർക്ക് പോലീസ് കേസെടുത്തു. സഹതടവുകാരനെ ദേഹോപദ്രവം ഏൽപ്പിച്ചതിനെക്കുറിച്ച് ചോദിച്ചതാണ് അക്രമ കാരണം. ഡെപ്യൂട്ടി പ്രിസൺ ഓഫീസറിനെ ഓഫീസിൽ കയറി ചവിട്ടിയും കൈപിടിച്ച് തിരിച്ചുമാണ് പരിക്കൽപ്പിച്ചത്.
Read Also: പുതുക്കാട് നവജാതശിശുക്കളുടെ കൊലപാതകം: പ്രതികൾ കസ്റ്റഡിയിൽ
ഓഫീസിൽ കയറി തള്ളി നിലത്തിട്ട ശേഷമാണ് ആക്രമിച്ചത്. പരുക്കേറ്റ ഡെപ്യൂട്ടി പ്രിസൺ ഓഫീസറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡെപ്യൂട്ടി പ്രിസൺ ഓഫീസർക്ക് പുറമേ രണ്ട് ജീവനക്കാർക്കും പരുക്കേറ്റിട്ടുണ്ട്. ഓഫീസിന് മുന്നിലുള്ള ജനാല പ്രതി അടിച്ച് തകർക്കുകയും ചെയ്തിട്ടുണ്ട്.
Story Highlights : Deputy Prison attacked in Kakkanad District Jail
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here