വീടിന്റെ അറ്റകുറ്റപ്പണി നടത്തുന്നതിന് സർക്കാർ ഒരു ലക്ഷം രൂപ നൽകുന്നു

വീട് വാസയോഗ്യമാക്കുന്നതിനായി സർക്കാർ ധനസഹായം. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ എറണാകുളം ജില്ലയിലെ അര്‍ഹരായ 15 പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് വീടുകളുടെ അറ്റകുറ്റപ്പണി, നവീകരണം, ആവശ്യ സൗകര്യങ്ങള്‍ എന്നിവ ഒരുക്കി വീട് വാസയോഗ്യമാക്കുന്നതിലേക്കായി  സര്‍ക്കാര്‍ അസിസ്റ്റന്റ് എഞ്ചിനിയറുടെ മൂല്യ നിര്‍ണ്ണയത്തിന്റെയും, എസ്റ്റിമേറ്റിന്റെയും അടിസ്ഥാനത്തില്‍ പരമാവധി ഒരു ലക്ഷം രൂപ വരെ അനുവദിക്കുന്നതാണ്.

അപേക്ഷകരുടെ അര്‍ഹത താഴെ പറയുന്നവയാണ്

ബി.പി.എല്‍.കുടുംബമായിരിക്കണം. ഏതെങ്കിലും സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നും ധനസഹായം ലഭിച്ചതും, വീടുപണി പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതും ഭവന നിര്‍മ്മാണത്തിന്റെ അവസാന ഗഡു കൈപ്പറ്റി ആറ് വര്‍ഷം പൂര്‍ത്തിയായതും, ഈ ഇനത്തില്‍ തദ്ദേശഭരണ സ്ഥാപനങ്ങളില്‍ നിന്നും ധനസഹായം ലഭിച്ചിട്ടില്ലാത്തവരുമായ ഗുണഭോക്താവായിരിക്കണം.

അപേക്ഷകര്‍ 15 ല്‍ കുടുതലായാല്‍ സര്‍ക്കാര്‍ വിജ്ഞാപനത്തിലെ ക്ലേശ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ ഗുണഭോക്താക്കളെ കണ്ടെത്തുന്നതാണ്. അപേക്ഷകര്‍ക്ക് ഊരുകൂട്ടത്തിന്റെ അംഗീകാരം ഉണ്ടായിരിക്കേണ്ടതാണ്.

അപേക്ഷകര്‍ നിശ്ചിത ഫോറത്തില്‍ ആവശ്യമായ എല്ലാ രേഖകളും സഹിതം ആലുവ (പെരുമ്പാവൂര്‍), ഇടമലയാര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലോ, മൂവാറ്റുപുഴ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസിലോ ആഗസ്റ്റ് 31-ന് മുമ്പായി അപേക്ഷ സര്‍പ്പിക്കണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top