അട്ടിമറിയുടെ ക്ലബ് ലോകകപ്പ്; ക്വാർട്ടറിലും സെമിയിലും യൂറോപ്യൻ കരുത്തർ വീഴുമോ

ഫിഫ ക്ലബ് ലോകകപ്പ് ക്വാർട്ടർ പോരാട്ടങ്ങൾക്ക് കിക്കോഫ്. വെള്ളിയാഴ്ച രാത്രി 12:30 ന് ഫ്ലോറിഡയിലെ ഒർലാണ്ടോ ക്യാമ്പിംഗ് വേൾഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഫ്ലുമിനൻസ് അൽ ഹിലാൽ പോരാട്ടത്തോടെ മത്സരങ്ങൾക്ക് തുടക്കമാകും.
ഏറെ അട്ടിമറികൾ നിറഞ്ഞ ഗ്രൂപ്പ്ഘട്ട മത്സരങ്ങളെക്കാൾ അട്ടിമറികൾ നിറഞ്ഞതാകും ക്വാർട്ടർ പോരാട്ടങ്ങൾ. മാഞ്ചസ്റ്റർ സിറ്റി, ഇന്റർ മിയാമി, യുവന്റസ് തുടങ്ങിയ വമ്പൻ ടീമുകളെ മുട്ടുകുത്തിച്ചുകൊണ്ടാണ് അൽ ഹിലാൽ അടങ്ങുന്ന ആരും തന്നെ പ്രതീക്ഷവെക്കാതിരുന്ന പാൽമിറസ്, ഫ്ലുമിനൻസ് പോലുള്ള ടീമുകളുടെ വരവ്. അതുകൊണ്ട് തന്നെ ആത്മവിശ്വാസം ഒട്ടും ചോരാതെ മികച്ച മത്സരം കാഴ്ചവെക്കാനാകും എന്ന പ്രതീക്ഷിയിൽ ആണ് ടീമുകൾ.
ലോകകപ്പ് കിരീടജേതാവ് ലയണൽ മെസ്സിയുടെ ഇന്റർ മിയാമിയെ എതിരില്ലാത്ത നാല് ഗോളിന്റെ സ്കോർ ലൈനിൽ തോൽപ്പിച്ചുകൊണ്ടാണ് പിസ്ജിയുടെ ക്വാർട്ടറിലേക്ക് ഉള്ള കാൽവെപ്പ്. എന്നാൽ, ഫ്ളാമെങ്ങോ ഫ്സിയെ 2 – 4 ന്റെ ഗോൾ മാർജിനിൽ തോൽപ്പിച്ചുകൊണ്ടാണ് പിസ്ജിയെ നേരിടാൻ ഹാരി കെയ്ന്റെ ബയേൺ മ്യൂണിക് കച്ചകെട്ടുന്നത്.
യൂറോപ്യൻ വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ 3 – 4 ന് പരാജയപ്പെടുത്തിക്കൊണ്ടാണ് ഏഷ്യൻ ക്ലബായ അൽ ഹിലാൽ ഫിഫ ക്ലബ് ലോകകപ്പ് ക്വാർട്ടർ പോരാട്ടങ്ങളിലേക്ക് ഉള്ള വരവ് അറിയിച്ചിരിക്കുന്നത്. ഒരുകാലത്ത് ഫുട്ബോൾ ലോകം അടക്കിവാണിരുന്ന യുവന്റസിനെ ഗോൺസാലോ ഗാർഷ്യയുടെ ഒറ്റ ഗോളിലൂടെ ഇല്ലാതാക്കിക്കൊണ്ടാണ് റിയൽ മാൻഡ്രിഡിന്റെ ക്വാർട്ടർ പ്രവേശനം.
വെള്ളിയാഴ്ച തുടങ്ങുന്ന ക്വാർട്ടർ മത്സരത്തിൽ ഫ്ലുമിനൻസ് അൽ ഹിലാലിനെയും ശനിയാഴ്ച പാൽമിറസ് ചെൽസിയെയും, പിസ്ജി ബയേൺ മ്യൂണിക്കിനെയും, റിയൽ മാൻഡ്രിഡ് ബൊറൂസിയ ഡോർട്മുണ്ടിനെയും നേരിടും.
Story Highlights :A Club World Cup of upheaval; Will European powerhouses fall in the quarterfinals and semifinals?
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here