റിയാദ് കമ്മിറ്റിയുടെ ‘ലഹരിക്ക് റെഡ് കാർഡ്’ ഫുട്ബോൾ ഷൂട്ടൗട്ട് ടൂർണമെന്റ് സമാപിച്ചു

റിയാദ് : പാലക്കാട് ജില്ലാ പ്രവാസി അസോസിയേഷൻ, റിയാദ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരിമുക്ത തലമുറ ലക്ഷ്യമാക്കി സംഘടിപ്പിച്ച “ലഹരിക്ക് റെഡ് കാർഡ്” ഫുട്ബോൾ ഷൂട്ടൗട്ട് ടൂർണമെന്റ് വിജയകരമായി സമാപിച്ചു. യുവാക്കളുടെ സജീവ പങ്കാളിത്തത്തോടെ നടന്ന ടൂർണമെന്റ്, സാമൂഹിക ബാധ്യതയുള്ള കായികപരിപാടികളുടെ മാതൃകയായി മാറി.
സഘടനയുടെ മുതിർന്ന അംഗമായ ഹംസ, വൈസ് ചെയർമാൻ അബുബക്കർ എന്നിവർ കിക്ക് ഓഫ് ചെയ്ത് ഷൂട്ട് ഔട്ട് ഉത്ഘടനം ചെയ്തു. സൗദിയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 50 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ, യുവതയെ ലഹരിമുക്ത ജീവിതത്തിലേക്ക് ആകർഷിക്കുവാൻ റിയാദിലെ മുഖ്യധാരാ സംഘടനകളുടെയും മാധ്യമങ്ങളുടെയും വിവിധ സ്ഥാപനങ്ങളുടെയും സഹകരണമുണ്ടായി.
ഫൈനൽ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച OICC MANJERI FC കിരീടം സ്വന്തമാക്കി. PUKKA FC രണ്ടാംസ്ഥാനവും GALLOP SHIPPING മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മത്സരത്തോടൊപ്പം നടന്ന സാംസ്‌കാരിക യോഗം ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ ചെയർപേഴ്സൺ ,ഷഹനാസ് അബ്ദുൾ ജലീൽ ഉദ്ഘാടനം ചെയ്തു. പാലക്കാട് ജില്ലാ പ്രവാസി അസോസിയേഷൻ പ്രസിഡണ്ട് ഷഫീർ പത്തിരിപ്പാല അധ്യക്ഷത വഹിച്ച യോഗത്തിൽ അസോസിയേഷൻ ചെയർമാൻ കബീർ പട്ടാമ്പി, ടൂർണമെന്റ് കമ്മിറ്റി കൺവീനർ അഷ്‌റഫ് അപ്പക്കാട്ടിൽ, ഷഫീഖ് പാറയിൽ, ശിഹാബ് കോട്ടുകാട്, സുരേന്ദ്രൻ ( എൻ ആർ കെ ), രഘുനാഥ് പറശനിക്കടവ് ( ഒ ഐ സി സി ), അലി ആലുവ ( റിയാദ് ടാക്കീസ് ), സുബാഷ് ( എടപ്പ ), സലാം പെരുമ്പാവൂർ (WMF) വിവിധ രാഷ്ട്രീയ, സാമൂഹിക, കായിക രംഗത്തെ പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു.
അസോസിയേഷൻ സെക്രട്ടറി അബൂബക്കർ നഫാസ് സ്വാഗതവും ട്രെഷറർ സുരേഷ് ആലത്തൂർ നന്ദിയും പറഞ്ഞു. പാലക്കാട് ജില്ലാ പ്രവാസി അസോസിയേഷൻ ഭാരവാഹികളായ അൻവർ സാദത്ത് വാക്കയിൽ, ബാബു പട്ടാമ്പി, ജംഷാദ് വാക്കയിൽ ,അനസ്, ഇസഹാഖ്, സതീഷ്,മുസ്തഫ സുബീർ, മനു, മഹേഷ്, ആഷിക്, ആഷിഫ്, മുജീബ്, ഫൈസൽ പാലക്കാട്, ഫൈസൽ ബഹസൻ,ശ്യാം സുന്ദർ, ഷാജീവ് ശ്രീകൃഷ്ണപുരം , അജ്മൽ,വാസുദേവൻ , റൗഫ് പട്ടാമ്പി ,ഷഹീർ,അൻസാർ
എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.ഷിബു എൽദോ അവതാരകനായിരുന്നു അൻസാർ, അർഷിൻ എന്നിവർ കളി നിയന്ത്രിച്ചു.
Story Highlights :Riyadh Committee’s “Red Card for drug addiction” Football Shootout Tournament Ends
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here