Advertisement

മലപ്പുറത്ത് 11 വയസുകാരിക്ക് അമീബിക് മസ്തിഷ്‌കജ്വരം

1 hour ago
Google News 2 minutes Read
11-year-old girl in Malappuram has amoebic encephalitis

മലപ്പുറം ചേളാരിയില്‍ 11 വയസുകാരിക്ക് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഈ അടുത്ത ദിവസങ്ങളിലായി മലപ്പുറത്ത് നാലുപേര്‍ക്കാണ് രോഗം സ്ഥിരീകരിക്കുന്നത്. (11-year-old girl in Malappuram has amoebic encephalitis)

ഇന്നലെയാണ് രോഗലക്ഷണങ്ങളുമായി കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ നടത്തിയ സ്രവ പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു. രോഗത്തിന്റെ ഉറവിടമേതെന്ന് വ്യക്തമായിട്ടില്ല. 11 വയസുകാരിയെ കൂടാതെ നിലവില്‍ രാഗം സ്ഥിരീകരിച്ച് രണ്ടു പേരാണ് ചികിത്സയിലുള്ളത്. ഓമശ്ശേരി പഞ്ചായത്തിലെ മൂന്നുമാസം പ്രായമുള്ള കുഞ്ഞും തലക്കുളത്തൂര്‍ പഞ്ചായത്തിലെ 31 വയസ്സുള്ള യുവാവുമാണ് ചികിത്സയിലുള്ളത്. കുഞ്ഞ് വെന്റിലേറ്ററിലും യുവാവ് ഐ സി യു വിലും ആണ്.

Read Also: ഗോവിന്ദചാമിയുടെ ജയില്‍ ചാട്ടം; ‘ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചെന്ന് പരിശോധനയില്‍ വ്യക്തം’; ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍

ഇതോടൊപ്പം അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചു മരിച്ച താമരശ്ശേരിയിലെ നാലാം ക്ലാസുകാരിയുടെ സഹോദരനും രോഗലക്ഷണങ്ങളുള്ളതായി വിവരമുണ്ട്. ഈ കുട്ടിയുടെ സ്രവസാമ്പിളുകളും പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. പ്രദേശത്തെ ജലാശയങ്ങളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളും പരിശോധിച്ചുവരികയാണ്.

Story Highlights : 11-year-old girl in Malappuram has amoebic encephalitis

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here