പട്ടികടിയേറ്റ ഡെയ്‌സിയെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

പട്ടികടിയേറ്റ് പരിക്കേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ വിഴിഞ്ഞം പുല്ലുവിള സ്വദേശിനി ഡെയ്‌സിയുടെ (52) ആരോഗ്യ നില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് തുടര്‍ ചികിത്സയ്ക്കായി പുല്ലുവിള പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.

ഇന്നലെ രാത്രി മൂത്രമൊഴിക്കാനായി പുറത്തിറങ്ങിയ സമയത്താണ് പട്ടി കടിച്ചതെന്നാണ് പറയുന്നത്. രാത്രി 11.37നാണ് ഡെയ്‌സിയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. കൈയ്യിലും കാലിലുമാണ് പ്രധാനമായും കടിയേറ്റത്. കൈയ്യില്‍ ആഴത്തിലുള്ള കടിയേറ്റു.
ഉടന്‍ തന്നെ പേവിഷബാധയെക്കെതിരെയുള്ള പ്രതിരോധ കുത്തിവയ്പ്പ് എടുത്തു. തുടര്‍ന്ന് സര്‍ജറി, ഓര്‍ത്തോപീഡിക്, പ്ലാസ്റ്റിക് സര്‍ജറി വിഭാഗങ്ങളിലെ ചികിത്സകള്‍ ലഭ്യമാക്കി.

ഡെയ്സിയുടെ വീടിന് സമീപത്തുള്ള ഷിലുഅമ്മയാണ് പട്ടികളുടെ ആക്രമണത്തില്‍ മാരകമായ പരിക്കേറ്റ് ഇന്ന് രാവിലെ മരിച്ചത്

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top